'ഒരിക്കല്‍ പോലും സംശയാലുവായി നില്‍ക്കുന്നത് കണ്ടിട്ടില്ല'; അയാളെപ്പോലൊരു കളിക്കാരനെയാണ് ഏതൊരു ടീമും ആഗ്രഹിക്കുന്നതെന്ന് മാംബ്രെ

ജസ്പ്രീത് ബുമ്രയെ പോലൊരു കളിക്കാരന്‍ ഏത് ടീമിന്റെയും സ്വപ്‌നമാണെന്ന് ഇന്ത്യന്‍ ടീമിന്റെ മുന്‍ ഫീല്‍ഡിംഗ് കോച്ച് പരാസ് മാംബ്രെ. സ്വന്തം കഴിവില്‍ അടിയുറച്ച് വിശ്വാസമുള്ളയാളാണ് ബുമ്രയെന്നും ഒരിക്കല്‍ പോലും അദ്ദേഹം സംശയാലുവായി നില്‍ക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും മാംബ്രെ പറഞ്ഞു.

ലോകകപ്പിനിടയില്‍ ടീം സമ്മര്‍ദത്തിലേക്ക് നീങ്ങുമ്പോഴെല്ലാം രോഹിത് പന്ത് ബുമ്രയെ ഏല്‍പ്പിക്കും. മായാജാലക്കാരന്റെ വൈദഗ്ധ്യത്തോടെ ബുമ്ര ക്യാപ്റ്റന്റെ ആഗ്രഹം നിറവേറ്റും. അതായിരുന്നു കളി. ടി20യില്‍ മാത്രമല്ല, എല്ലാ ഫോര്‍മാറ്റിലും ബുമ്ര ഒന്നാമനാണ്. അതില്‍ സംശയം വേണ്ട.

പ്രതിഭ ഉണ്ടാവുകയെന്നത് സാധാരണമാണ്. പക്ഷേ അത് എല്ലായ്‌പ്പോഴും നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് അസാധാരണമായ കഴിവ് ആവശ്യമാണ്. കളിയില്ലാത്ത ദിവസങ്ങളില്‍ പോലും ബുമ്ര കഠിനാധ്വാനിയാണ്. അത്രയധികം ഫോക്കസ്ഡായാണ് ബുമ്ര ജീവിക്കുന്നത്.

ശരിയായ സമയത്ത് ശരിയായ പന്തെറിയാന്‍ കഴിയുന്ന വൈദഗ്ധ്യം ഒറ്റ രാത്രി കൊണ്ട് ആരിലും വന്ന് ചേരുന്നതല്ല. പത്തില്‍ ഒന്‍പത് തവണയും ബുമ്ര അത് നേടിയിരിക്കുമെന്നത് താരത്തെ തലമുറയുടെ താരമാക്കി മാറ്റുന്നു- മാംബ്രെ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം