പുതിയ ക്യാപ്റ്റൻ, പുതിയ കോച്ച്, അതേ പഴയ കഥ!"-ഇംഗ്ലണ്ട് എയറിൽ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് നേരത്തെ തീർത്തിട്ട് ഇംഗ്ലണ്ടിന് എങ്ങോ പോകാനുണ്ട് ഉണ്ടെന്ന് തോന്നുന്നു. ഇന്നലെ കിവീസുമായി തുടങ്ങിയ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ അവർ കിവീസിനെ വെറും 132 റൺസിന് പുറത്താക്കിയിരുന്നു.

പുതിയ പരിശീലകൻ വന്നതുകൊണ്ടന്നെന്ന് തോന്നുന്നു ട്വന്റി 20 ശൈലിയിൽ ആയിരുന്നു ഇംഗ്ലണ്ട് മറുപടി, വളരെ വേഗം 50 റൺസ് കടന്ന അവർക്ക് പിന്നെ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് നഷ്ടമായത് 7 വിക്കറ്റുകൾ. ചുരുക്കി പറഞ്ഞാൽ വൻ ലീഡ് പ്രതീക്ഷിച്ച ടീം ലീഡ് വഴങ്ങുമോ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ജെയിംസ് ആൻഡേഴ്സൺ, ബ്രോഡ് തുടങ്ങിയവർ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ കിവി താരങ്ങൾ ആദ്യ ഇന്നിങ്സിൽ വളരെ വേഗം കൂടാരം കയറി. തങ്ങൾക്ക് പോയ കാലം സംഭവിച്ച പിഴവുകൾ ഇംഗ്ലണ്ട് തിരുത്തുമെന്ന് പ്രതീക്ഷിച്ചപ്പോൾ ആയിരുന്നു കിവീസ് തിരിച്ചടി. സൗത്തീ, ബോൾട്ട്, ജാമിസൺ തുടങ്ങിയവർ അതെ നാണയത്തിൽ തിരിച്ചടി നൽകിയപ്പോൾ ഇംഗ്ലണ്ട് കളിയവസാനിക്കുമ്പോൾ കിവി ഇന്നിങ്സിന് 16 റൺസ് പിന്നിലാണ്.

ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിനും കോച്ച് ബ്രണ്ടൻ മക്കല്ലത്തിനും കീഴിൽ ടീം മാറുമെന്ന് കരുതിയ ആരാധകർ പൊങ്കാലയിട്ടു.

ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ 17 വിക്കറ്റുകൾ വീണപ്പോൾ, മൈക്കൽ വോണിനെപ്പോലുള്ള ക്രിക്കറ്റ് വിദഗ്ധരെയും ചിലർ ട്രോളി. കഴിഞ്ഞ തവണ ഇന്ത്യയിലെ പിച്ചുകളെ വോൻ ട്രോള്ളിയിരുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ