സയ്യീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ നായകനായി ഇറങ്ങുന്ന സഞ്ജു സാംസണ് പുതിയ ജേഴ്സി നമ്പറും പുതിയ പേരും. നേരത്തെ ഒമ്പതാം നമ്പർ ജഴ്സിയും സാംസൺ എന്ന പേരുമാണ് സഞ്ജുവിന്റെ ജഴ്സിക്ക് പിന്നിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ ജഴ്സിയിൽ 11-ാം നമ്പറും സമ്മി എന്ന പേരും ജേഴ്സിയിൽ കാണാൻ സാധിച്ചു.
എന്തായാലും പുതിയ ജേഴ്സി നമ്പറും പുതിയ പേരുമൊക്കെ ആയി ഇറങ്ങിയ സഞ്ജു അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. സഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലെ അക്ഷരങ്ങൾ ആയി ബന്ധപ്പെട്ടത് ആണോ പുതിയ പേര് എന്ന് ചിലർ ചോദിച്ചു. എന്തായാലും പുതിയ പേരുമായി വന്ന സഞ്ജു തന്റെ പഴയ സ്റ്റൈലിൽ തന്നെ നിറഞ്ഞാടിയപ്പോൾ കേരളത്തിന് ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ വിജയം. 45 പന്തിൽ 75 റൺസ് നേടിയാണ് സഞ്ജു മികവ് കാണിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തപ്പോൾ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചത് ആയിരുന്നു. മത്സരത്തിൽ മികച്ച ക്യാപ്റ്റൻസിയും മികച്ച ബോളിങ് മാറ്റങ്ങൾ നടത്തിയും സഞ്ജു തിളങ്ങുകയും ചെയ്തു. എന്തായാലും താരത്തെ സംബന്ധിച്ച് തുടക്കം തന്നെ കളറായി എന്ന് പറയാം.
മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി സഞ്ജു സാംസണും രോഹൻ കുന്നുമ്മലും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 73 റൺസ് പിറന്നു. 27 റൺസെടുത്ത രോഹൻ കുന്നുമ്മൽ ആണ് ആദ്യം പുറത്തായത്. രോഹൻ പുറത്തായതിന് ശേഷവും മികവ് തുടർന്ന സഞ്ജു യാദഷ്ടൻ ബൗണ്ടറികൾ നേടി. ഒടുവിൽ കേരളത്തെ വിജയത്തോടെ അടുപ്പിച്ചു ശേഷമാണ് താരം വീണത്. താരം വീണതിന് ശേഷം സ്കോറിന് റേറ്റ് കുറഞ്ഞെങ്കിലും 7 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി കേരളം മടങ്ങി.