ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു, വമ്പന്‍ പേര് ഇല്ല!

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ ഭാഗമായ ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16ന് ബെംഗളൂരു എം.ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പര ആരംഭിക്കുന്നത്.

അവരുടെ സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍ ഞരമ്പിന്റെ ബുദ്ധിമുട്ട് കാരണം ഇന്ത്യയിലേക്ക് പുറപ്പെടുന്നത് വൈകുമെന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. ശ്രീലങ്കയ്ക്കെതിരായ ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ അസ്വസ്ഥത അനുഭവപ്പെട്ട വില്യംസണിന് ടീമില്‍ ചേരുന്നതിന് മുമ്പ് ഒരു പുനരധിവാസ കാലയളവ് ആവശ്യമാണ്.

അതേസമയം, അണ്‍ക്യാപ്ഡ് ബാറ്റര്‍ മാര്‍ക്ക് ചാപ്മാനെ കവറായി ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ടോം ലാഥം ആദ്യമായി മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി ടീമിനെ നയിക്കുന്നതും ഈ പരമ്പരയില്‍ കാണാം. അടുത്തിടെ ശ്രീലങ്കയില്‍ 2-0ന് തോറ്റതിന് പിന്നാലെ ടിം സൗത്തി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നായകസ്ഥാനത്ത് പുതിയ മാറ്റം.

ടീം ഇങ്ങനെ: ടോം ലാതം (c), ടോം ബ്ലണ്ടെല്‍ (WK), മൈക്കല്‍ ബ്രേസ്വെല്‍ (ഒന്നാം ടെസ്റ്റ് മാത്രം), മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്ക്, അജാസ് പട്ടേല്‍, ഗ്ലെന്‍ ഫിലിപ്സ്, റാച്ചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ബെന്‍ സിയേഴ്‌സ്, ഇഷ് സോധി (രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മാത്രം), ടിം സൗത്തി, കെയ്ന്‍ വില്യംസണ്‍, വില്‍ യംഗ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ