അവസാനം ആളിക്കത്തി ന്യൂസിലന്‍ഡ്; നമീബിയയ്ക്ക് ചെറുതല്ലാത്ത ലക്ഷ്യം

ട്വന്റി20 ലോക കപ്പില്‍ എതിരാളിയുടെ പെരുമ വകവെയ്ക്കാതെ പന്തെറിഞ്ഞ നമീബിയ ന്യൂസിലന്‍ഡിനെ ആദ്യ പതിനഞ്ച് ഓവറില്‍ കടിഞ്ഞാണിട്ടു നിര്‍ത്തി. എന്നാല്‍ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ കിവികള്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ടോസ് നഷ്ടമായി ബാറ്റിംഗിന് ക്ഷണിക്കപ്പെട്ട ന്യൂസിലന്‍ഡ് 4 വിക്കറ്റിന് 163 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ന്യൂസിലന്‍ഡ് മുന്‍നിരയെ അധികം ആക്രമണത്തിന് അനുവദിക്കാതെ മികച്ച പന്തേറാണ് നമീബിയ ആദ്യ 14 ഓവറില്‍ പുറത്തെടുത്തത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (18), ഡാരല്‍ മിച്ചല്‍ (19), നായകന്‍ കെയ്ന്‍ വില്യംസണ്‍ (28), ഡെവോന്‍ കോണ്‍വേ (17) എന്നിവരെ ഡ്രസിംഗ് റൂമിലെത്തിക്കാനും നമീബിയയ്ക്കു സാധിച്ചു. എന്നാല്‍ ഗ്ലെന്‍ ഫിലിപ്‌സും (21 പന്തില്‍ 39, ഒരു ഫോര്‍, മൂന്ന് സിക്‌സ്), ജയിംസ് നീഷവും (23 പന്തില്‍ 35, ഒരു ബൗണ്ടറി, രണ്ട് സിക്‌സ്) തൊടുത്ത വമ്പനടികള്‍ ന്യൂസിലന്‍ഡ് സ്‌കോറിന് അപ്രതീക്ഷിത കുതിപ്പേകി.

അവസാന നാല് ഓവറില്‍ 67 റണ്‍സാണ് കിവി സഖ്യം അടിച്ചുകൂട്ടിയത്. ഡേവിഡ് വെയ്‌സും ജെ.ജെ. സ്മിത്തും ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റനുമാണ് നമീബിയന്‍ ബോളര്‍മാരില്‍ ഏറെ റണ്‍സ് വഴങ്ങിയത്. ബെര്‍ണാഡ് സ്‌കോള്‍സ്‌നും ജെറാഡ് എറാസ്മസിനും വെയ്‌സിനും ഓരോ വിക്കറ്റ് വീതം സ്വന്തമായി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ