ന്യൂസിലന്‍ഡ് റണ്‍മല കയറ്റം തുടങ്ങി; ആദ്യ ഇരയെ വീഴ്ത്തി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ ലക്ഷ്യം. ഇന്ത്യ മുന്നില്‍വച്ച 540 എന്ന റണ്‍മല കയറാന്‍ തുടങ്ങിയ കിവികള്‍ മൂന്നാം ദിനം ചായയ്ക്കു പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 13 എന്ന നിലയില്‍. ആറ് റണ്‍സെടുത്ത താത്കാലിക നായകന്‍ ടോം ലാഥത്തിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. വില്‍ യംഗ് (7 നോട്ടൗട്ട്) ഡാരല്‍ മിച്ചല്‍ (0 നോട്ടൗട്ട്) എന്നിവര്‍ ക്രീസിലുണ്ട്. സ്‌കോര്‍: ഇന്ത്യ-325, 276/7 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ്- 62, 14/1

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 276/7 എന്ന സ്‌കോറിനാണ് ഡിക്ലയര്‍ ചെയ്തത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (62) അര്‍ദ്ധ ശതകം കുറിച്ചു. ചേതേശ്വര്‍ പുജാരയും ശുഭ്മാന്‍ ഗില്ലും 47 റണ്‍സ് വീതം നേടി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 36 റണ്‍സ് സംഭാവന ചെയ്തു.

ശ്രേയസ് അയ്യരും (14) വൃദ്ധമാന്‍ സാഹയും (13) പരാജയപ്പെട്ടെങ്കിലും 26 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും അടക്കം പുറത്താകാതെ 41 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെ വമ്പന്‍ അടികള്‍ ഇന്ത്യന്‍ സ്‌കോറിന് കുതിപ്പേകി. ന്യൂസിലന്‍ഡിനായി സ്പിന്നര്‍മാരായ അജാസ് പട്ടേലും (4 വിക്കറ്റ്) രചിന്‍ രവീന്ദ്രയും (3) വേറിട്ട പ്രകടനം പുറത്തെടുത്തു.

Latest Stories

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം