ആദ്യ ടെസ്റ്റില്‍ ചരിത്ര ജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയ ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴച്ചു. മത്സരത്തിന്റെ ഒന്നാം ദിനം കടുവകളുടെ വധം തന്നെയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ ക്രിക്കറ്റ് ലോകം കണ്ടത്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആതിഥേയര്‍ ഒന്നാം ദിനം ഒന്നിന് 346 എന്ന അതിശക്തമായ നിലയിലാണ്.
ഡബിള്‍ സെഞ്ച്വറിയോടടുത്ത് നായകന്‍ ടോം ലാഥമും സെഞ്ച്വറിയോടടുത്ത് ഡെവണ്‍ കോണ്‍വെയുമാണ് ക്രീസില്‍. ലാഥം 278 ബോളില്‍ 28 ഫോറുകളുടെ അകമ്പടിയില്‍ 186* റണ്‍സെടുത്തിട്ടുണ്ട്. കോണ്‍വെ 148 ബോളില്‍ 10 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 99* റണ്‍സ് എടുത്തിട്ടുണ്ട്.
100 for the skipper! @Tomlatham2 has Test hundred number 12. Equal now with John Wright and @Bazmccullum on the New Zealand list. Only Kane Williamson (24*), @RossLTaylor (19*) and Martin Crowe (17) have more. Follow play LIVE with @sparknzsport. #NZvBAN pic.twitter.com/TgRzMSoSDa
— BLACKCAPS (@BLACKCAPS) January 9, 2022
അര്‍ദ്ധ സെഞ്ച്വറി നേടിയ വില്‍ യംഗിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. 114 ബോള്‍ നേടിട്ട താരം 5 ഫോറുകളുടെ അകമ്പടിയില്‍ 54 റണ്‍സെടുത്തു. ഷോറിഫുള് ഇസ്ലാമിനാണ് വിക്കറ്റ്.
Read more
ആദ്യ ടെസ്റ്റില്‍ കിവീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ് ചരിത്ര വിജയം നേടിയിരുന്നു. ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്.