Ipl

ഷായുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വാട്സൺ, ഡൽഹിക്ക് ആശങ്ക വാർത്ത

മുമ്പോട്ടുള്ള യാത്രയിൽ ഡൽഹി ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോകുന്നത് പ്രിത്വി ഷായുടെ സേവനം തന്നെ ആയിരിക്കും. പവർ പ്ലേ ഓവറുകളിൽ ഇരുതാരങ്ങളും നൽകുന്ന തുടക്കം ഡൽഹിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അങ്ങനെയുള്ള യുവതാരം ഇല്ലാത്തത് വലിയ തിരിച്ചടിയാകുമെന്നുറപ്പാണ്. പനി കാരണം താരം കുറച്ച് മത്സരങ്ങളായി കളിക്കുന്നില്ല. താരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയുകയാണ് ഷെയിൻ വാട്സൺ.

“സ്ഥിതി അത്ര മികച്ചതല്ല. അദ്ദേഹത്തിന്റെ കൃത്യമായ രോഗനിർണയം എനിക്കറിയില്ല, പക്ഷേ കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹത്തിന് ഇത്തരത്തിലുള്ള പനി ഉണ്ടായിരുന്നു. അത് എന്താണെന്ന് കൃത്യമായി കണ്ടെത്താൻ അവർക്ക് (മെഡിക്കൽ സ്റ്റാഫ്) ശരിക്കും അസാമ്യം എടുക്കേണ്ടതായി വന്നു .അവനെ പോലെ ഒരു താരം ഇല്ലാത്തത് ഞങ്ങൾക്ക് വലിയ നഷ്ടം തന്നെയാണ്. അവന് കുറച്ച് മത്സരങ്ങൾ എന്തായാലും നഷ്ടപ്പെടും.”

14–ാം വയസിൽ മുംബൈയിലെ റിസ്‍വി സ്കൂളിനു വേണ്ടി റെക്കോർഡ് പ്രകടനം നടത്തിയാണ് ഷാ ദേശീയ ശ്രദ്ധയിലെത്തുന്നത്. 2013ൽ നടന്ന പ്രാദേശിക ടൂർണമെന്റിൽ 330 പന്തുകളിൽ നിന്ന് 546 റൺസാണ് ഷാ അടിച്ചുകൂട്ടിയത്. 85 ഫോറുകളും അഞ്ചു സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. സ്കൂൾ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു അന്നത്.2016ൽ പൃഥ്വി ഷായുൾപ്പെട്ട അണ്ടർ 19 ടീം ശ്രീലങ്കയിൽ നടന്ന യൂത്ത് ഏഷ്യാ കപ്പ് കിരീടവും സ്വന്തമാക്കി.ഭാവി നായകൻ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.

ഒമ്പത് മത്സരങ്ങളിൽ നിന്നും 259 റൺസാണ് താരം ഇതുവരെ നേടിയത്. താരം ഉടനെ മടങ്ങിയെത്തും എന്നാണ് ഡൽഹി പ്രതീക്ഷകൾ.

Latest Stories

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍