ഏകദിന ലോകകപ്പ്: പാകിസ്ഥാന്റെ സെമി മോഹങ്ങൾ തല്ലികെടുത്തി കിവീസ്

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്ത് ന്യൂസിലന്റ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് പത്ത് വിക്കറ്റ് നഷ്ടത്തിൽ വെറും 172 റൺസ് ആണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് ഇരുപത്തി മൂന്ന് ഓവറിലാണ് ലക്ഷ്യം മറികടന്നത്. അതുകൊണ്ട് തന്നെ മികച്ച നെറ്റ് റൺ റേറ്റാണ് ന്യൂസിലന്റ് ഈ മത്സരത്തിൽ സ്വന്തമാക്കിയത്

ഇതോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ചുവിജയമടക്കം 10 പോയന്റുമായി ടീം നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ ന്യൂസിലന്റിന്റെ വിജയത്തോടെ പാകിസ്ഥാനാണ് ഇപ്പോൾ  കുരുക്കിലായിരിക്കുന്നത്. അടുത്ത മത്സരത്തിൽ വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ പാകിസ്ഥാന് സെമി ഫൈനൽ എന്നത് സ്വപ്നം കാണാൻ എങ്കിലും സാധിക്കുകയൊളളൂ.

പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുകളാണ് ഉള്ളത്. കൂടാതെ  +0.036 റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം കാര്യമില്ല.

ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ തോല്‍പ്പിച്ചാലെ സെമിയിൽ കയറാൻ സാധിക്കുകയൊളളൂ.
അതായത് അടുത്ത മത്സരത്തിൽ അത്ഭുതങ്ങള്‍ സംഭവിക്കണം പാകിസ്ഥാൻ അവസാന നാലിലെത്താൻ.