അഫ്രീദിയുടെ പരിക്കിന് പിന്നാലെ പാകിസ്ഥാന് അടുത്ത തിരിച്ചടി, സൂപ്പർ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും

കാൽമുട്ടിനേറ്റ പരിക്ക് കാരണം പരിചയസമ്പന്നനായ പാകിസ്ഥാൻ ബാറ്റർ ഫഖർ സമാന് ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാകില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. 2022 ലെ ഏഷ്യാ കപ്പിലെ മോശം പ്രകടനമാണ് സമാൻ ബാറ്റു കൊണ്ട് നടത്തിയത്. ആറ് മത്സരങ്ങളിൽ നിന്ന് 16.00 ശരാശരിയിലും 103.23 സ്ട്രൈക്ക് റേറ്റിലും 96 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.

ദുബായിൽ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ ഇടംകൈയ്യൻ ബാറ്റ്‌സ് ഗോൾഡൻ ഡക്കിന് പുറത്തായി. ടി20 ടൂർണമെന്റിനിടെ മോശം ഫീൽഡിംഗ് ശ്രമങ്ങളുടെ പേരിൽ അദ്ദേഹം വിമർശനത്തിന് വിധേയനായി. “കാറ്റ് ബിഹൈൻഡ്” എന്ന യൂട്യൂബ് ചാനലിലെ ഒരു ചർച്ചയ്ക്കിടെ, തനിക്ക് ഫഖറിന്റെ പരിക്കിനെക്കുറിച്ചുള്ള കൃത്യമായ അറിവുണ്ടെന്ന് താരം പറയുന്നു.

“ഫഖർ സമാൻ (ടി20 ലോകകപ്പിന്) ടീമിന്റെ ഭാഗമാകില്ല. കാൽമുട്ടിന് പരിക്കേറ്റതിനാൽ നാലോ ആറോ ആഴ്ച വരെ പുറത്തിരിക്കേണ്ടി വന്നേക്കാം.അയാൾക്ക് ഒരു മാസത്തേക്ക് പുറത്തിരിക്കേണ്ടി വരും. എനിക്കറിയാവുന്നതനുസരിച്ച്, ഷഹീൻ അഫ്രീദിക്ക് സംഭവിച്ചതിന് സമാനമായ പരിക്കാണിത്. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.”

Read more

ഫഖർ ഏഷ്യ കപ്പിൽ ഉൾപ്പടെ കാണിച്ച മോശം ഫോം കാരണം താരത്തെ ഓപ്പണർ ആയി ഇറക്കണമെന്ന ആവശ്യം ശക്തമാണ്.