LSG VS KKR: എന്റമ്മോ എന്തൊരു വെടിക്കെട്ട്, കൊല്‍ക്കത്തക്കെതിരെ ആളിക്കത്തി പുരാന്‍, ഓണ്‍ലി സിക്‌സടി മാത്രം, എല്‍എസ്ജിക്ക് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആളിക്കത്തി എല്‍എസ്ജിയുടെ നിക്കോളാസ് പുരാന്‍. മിച്ചല്‍ മാര്‍ഷിന് പിന്നാലെ അര്‍ധസെഞ്ച്വറി നേടി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു താരം. 36 പന്തില്‍ എട്ട് സിക്‌സും എഴ് ബൗണ്ടറികളും ഉള്‍പ്പെടെയാണ് പുരാന്‍ 87 റണ്‍സ് എടുത്തത്. 241.67 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ മിന്നുംപ്രകടനം. ഈ സീസണില്‍ എല്‍എസ്ജിക്കായി ഇതുപോലെ മുന്‍പും വെടിക്കെട്ട് പ്രകടനം നിക്കോളാസ് പുരാന്‍ കാഴ്ചവച്ചിരുന്നു. നേരത്തെ മിച്ചല്‍ മാര്‍ഷും മാര്‍ക്രവും ചേര്‍ന്നുളള ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ലഖ്‌നൗവിനായി നല്‍കിയത്. 48 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് മാര്‍ഷ് അടിച്ചുകൂട്ടിയത്.

മാര്‍ക്രം 47 റണ്‍സെടുത്ത് താരത്തിന് മികച്ച പിന്തുണ നല്‍കി. മിച്ചല്‍ മാര്‍ഷ് തുടങ്ങിവച്ചത് പിന്നാലെ പൂര്‍ത്തീകരിക്കുകയാണ് പുരാന്‍ ചെയ്തത്. പതിയെ തുടങ്ങിയ താരം കെകെആര്‍ ബോളര്‍മാര്‍ക്കെതിരെ പിന്നീട് ആളിക്കത്തുകയായിരുന്നു. പുറത്താവാതെ ശ്രദ്ധേയ പ്രകടനം കാഴ്‌വച്ച താരം ടീമിനെ 238റണ്‍സ് എന്ന മികച്ച നിലയിലെത്തിച്ചു. കൊല്‍ക്കത്തയുടെ മിക്ക ബോളര്‍മാരും റണ്‍സ് എരന്നുവാങ്ങി. കൂട്ടത്തില്‍ ഹര്‍ഷിത് റാണയ്ക്കും റസലിനും മാത്രമാണ് വിക്കറ്റ് ലഭിച്ചത്. റാണ മാര്‍ക്രത്തിന്റെയും അബ്ദുള്‍ സമദിനെയും ബൗള്‍ഡാക്കി മടക്കിയച്ചു.

ഇന്നത്തെ ഇന്നിങ്‌സോടെ ഐപിഎലില്‍ 2000 റണ്‍സ് തികച്ചിരിക്കുകയാണ് പുരാന്‍. 81 മത്സരങ്ങളില്‍ കളിച്ചതില്‍ 78 ഇന്നിങ്‌സുകളില്‍ നിന്നാണ് ഐപിഎലില്‍ ഇത്രയും റണ്‍സ് പുരാന്‍ നേടിയത്. 34.83 ശരാശരിയില്‍ 167.94 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ഈ നേട്ടം. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലാണ് നിക്കോളാസ് പുരാന്‍. 280 റണ്‍സിലധികമാണ് താരം ഇതുവരെ സ്‌കോര്‍ ചെയ്തത്. മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഈ സീസണില്‍ ഇതുവരെ പുരാന്‍ നേടി.

Latest Stories

LSG VS PBKS: നിന്റെ അവസ്ഥ കണ്ട് ചിരിക്കാനും തോന്നുന്നുണ്ട്, എന്റെ അവസ്ഥ ഓർത്ത് കരയാനും തോന്നുന്നുണ്ട്; 27 കോടി വീണ്ടും ഫ്ലോപ്പ്

പാലക്കാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; തല അറുത്തുമാറ്റി വെട്ടി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

PBKS VS LSG: എടാ പിള്ളേരേ, ഞാൻ ഫോം ആയാൽ നീയൊക്കെ തീർന്നു എന്ന് കൂട്ടിക്കോ; ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവം

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..