ഇത് പോലെ ഒരു നാണക്കേട് ലോകത്തിൽ ഒരു ബാറ്റർക്കും ഇല്ലാത്തത്, അപമാനത്തിന്റെ പടുകുഴിയിൽ സഞ്ജു സാംസൺ; മലയാളി താരത്തെ ട്രോളി ആരാധകർ

ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ അഞ്ച് ഡക്ക് റജിസ്റ്റർ ചെയ്യുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി ടീം ഇന്ത്യയുടെ ബാറ്റർ സഞ്ജു സാംസൺ വീണ്ടും അനാവശ്യ റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഗ്കെബെർഹയിലെ സെൻ്റ് ജോർജ്സ് പാർക്കിൽ നടന്ന രണ്ടാം ടി20യിയിൽ പൂജ്യനായി മടങ്ങിയ സഞ്ജു ഇപ്പോഴിതാ മൂന്നാം ടി 20 യിലും പൂജ്യനായി മടങ്ങിയിരിക്കുകയാണ്.

തുടർച്ചയായ രണ്ട് സെഞ്ചുറികളോടെ പെട്ടെന്ന് തന്നെ വാർത്തകളിൽ നിറഞ്ഞ സഞ്ജു മാർക്കോ ജാൻസൻ്റെ പന്തിലാണ് ഈ രണ്ട് മത്സരത്തിലും ബൗൾഡ്‌ ആയി മടങ്ങിയത് . കഴിഞ്ഞ മത്സരത്തിലെ നിരാശ മാറ്റാനിറങ്ങിയ താരം ഇന്നലെ രണ്ടാം പന്തിലാണ് മടങ്ങിയത്. രണ്ടാം മത്സരത്തിൽ വെറും മൂന്ന് പന്തുകൾ മാത്രം നേരിട്ട സാംസൺ ഒരു ബിഗ് ഷോട്ട് കളിക്കാനാണ് ശ്രമിച്ചതും പിന്നാലെ പുറത്തായതും.

സ്ഥിരതയോടെ കളിച്ചുതുടങ്ങി ഇന്ത്യൻ ടീമിൽ ഒരു സ്ഥിരം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിനിടയിൽ താരത്തിന് വലിയ തിരിച്ചടിയാണ് ഈ രണ്ട് പ്രകടനവും. വല്ലപ്പോഴും കളിച്ചാൽ പോരാ സ്ഥിരതയോടെ കളിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിൽ സ്ഥിരം സ്ഥാനം സഞ്ജുവിന് ഉറപ്പിക്കാൻ സാധിക്കു എന്നാണ് ആരാധകർ ഇന്നലത്തെ പ്രകടനത്തിന് പിന്നാലെ പറഞ്ഞത്.

മത്സരത്തിലേക്ക് വന്നാൽ ആവേശകരമായ മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. ഇന്ത്യ ഉയ‍ർത്തിയ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനേ സാധിച്ചുള്ളൂ. മാർക്കോ യാൻസൻ്റെയും ഹെൻറിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിം​ഗിന് മുന്നിൽ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ത്യക്കായി തിലക് വർമ്മ 107 റൺ നേടി തിളങ്ങി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം