IPL 2025: ഏത് ബുംറ അവനൊന്നും എന്റെ മുന്നിൽ ഒന്നും അല്ല, ഞെട്ടിച്ചത് ഹർഷൽ പട്ടേലിന്റെ കണക്കുകൾ; ഇതിഹാസത്തെക്കാൾ മികച്ചവൻ എന്ന് ആരാധകർ

ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ, റാഷിദ് ഖാൻ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവരാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും മികച്ച ബൗളർമാർ എന്ന് കണക്കുകൾ കണ്ടാൽ നമുക്ക് മനസിലാകും. എന്നാൽ കഴിഞ്ഞ അഞ്ച് സീസണുകളിൽ ഹർഷൽ പട്ടേലിനെക്കാൾ കൂടുതൽ വിക്കറ്റുകൾ ഇവരിൽ ആർക്കും ലഭിച്ചിട്ടില്ല.

പരിക്ക് കാരണം ഇതിൽ മത്സരങ്ങൾ നഷ്ടമായ ഒരേയൊരു കളിക്കാരൻ ബുംറ മാത്രമാണ്. ഹർഷൽ ആകട്ടെ മത്സരങ്ങൾ പലതും നഷ്ടമായിട്ടും ടോപ് ആയി നിൽക്കുന്നു. താരത്തിന് ഈ കാലഘത്തിൽ അർശ്ദീപ്‌, ബുംറ, ചക്രവർത്തി, റാഷിദ് എന്നിവരെപ്പോലെ ഒരു നിശ്ചിത ഹോം ഗ്രൗണ്ട് ഇല്ല. 2021 മുതൽ, ഹർഷൽ 3 വ്യത്യസ്ത ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 2021 മുതൽ 2023 വരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമുണ്ടായിരുന്നു, ശേഷം ഒരു സീസൺ പഞ്ചാബ് കിംഗ്‌സിനൊപ്പം (2024) ചെലവഴിച്ചു, ഇപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിനായി (SRH) കളിക്കുന്നു.

ഹർഷൽ 2021 ലും 2024 ലും പർപ്പിൾ ക്യാപ്പ് നേടിയിട്ടുണ്ട്. ഭുവനേശ്വർ കുമാറും ഡ്വെയ്ൻ ബ്രാവോയും മാത്രമാണ് ഈ നേട്ടം 2 തവണ സ്വന്തമാക്കിയ മറ്റ് ബോളർമാർ. ബാറ്റ്‌സ്മാനാർക്ക് വലിയ രീതിയിൽ ഉള്ള മേധാവിത്വം നൽകുന്ന ടി 20 ഫോർമാറ്റിൽ പ്രമുഖ ബോളർമാരെ എല്ലാം പിന്നിലാക്കുന്ന ബോളിങ് ആണ് കഴിഞ്ഞ 5 വർഷ കാലയളവിൽ താരം നടത്തിയത്. അവിടെ 65 മത്സരങ്ങളിൽ നിന്നായി 102 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്.

2021 മുതൽ പവർപ്ലേയിൽ ഹർഷൽ 18.1 ഓവറുകൾ മാത്രമാണ് എറിഞ്ഞിട്ടുള്ളത്. അതായത് ഒരു പേസർ ഒരു സീസണിൽ ഇതിൽ കൂടുതൽ ഓവറുകൾ പവർ പ്ലേയിൽ എറിയുമ്പോഴാണ് ഈ കണക്ക് എന്ന് ശ്രദ്ധിക്കണം. മിഡിൽ, ഡെത്ത് ഓവർ ബൗളറായി അദ്ദേഹം ഇപ്പോഴും എത്തുക. ഈ കാലയളവിൽ ഐപിഎല്ലിൽ 7-20 ഓവറുകളിൽ നിന്ന് 214.4 ഓവറുകൾ എറിഞ്ഞിട്ടുണ്ട്.

നന്നായി അടി കിട്ടുന്ന സൂക്ഷിച്ചില്ലെങ്കിൽ പണി പാളുന്ന ഈ ഓവറുകളിലാണ് താരത്തിന്റെ വിക്കറ്റുകൾ കൂടുതലായി വന്നിട്ടുള്ളത്. ബുംറ, റാഷിദ്, അർഷ്ദീപ് എന്നിവരെപ്പോലുള്ളവരെക്കാൾ ഉയർന്ന സ്വാധീനം എന്നിട്ടും അദ്ദേഹം ചെലുത്തി. അവരുടെ പകുതി സ്കിൽ ഇല്ലാത്ത താരത്തിന്റെ നേട്ടമാണ് ഇതെന്ന് ശ്രദ്ധിക്കണം.

Read more