താന്‍ ക്യാപ്റ്റനാകാമെന്ന് സ്മിത്ത്, തത്കാലം വേണ്ടെന്ന് മറുപടി

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്താന്‍ താത്പര്യം പ്രകടിപ്പിച്ച് സ്റ്റീവ് സ്മിത്ത്. എന്നാല്‍ സ്മിത്തിന്റെ താത്പര്യത്തോട് പരിശീകന്‍ ജസ്റ്റിന്‍ ലാംഗര്‍ മുഖം തിരിച്ചു. തത്കാലം ക്യാപ്റ്റന്‍ സ്ഥാനം ഒഴിവില്ലെന്നാണ് ലാംഗനറുടെ നിലപാട്.

“ഓസ്‌ട്രേലിയയ്ക്ക് ഇപ്പോള്‍ 2 മികച്ച ക്യാപ്റ്റന്‍മാരുണ്ട്. 2 പ്രധാന ചാമ്പ്യന്‍ഷിപ്പുകളായ ആഷസും ട്വന്റി20 ലോക കപ്പും വരാനിരിക്കുന്നു. ടീമിന്റെ ഭാവി നിലവില്‍ ഭദ്രമാണ്” ലാംഗര്‍ പറഞ്ഞു. നിലവില്‍ ടെസ്റ്റില്‍ ടിം പെയ്‌നും ലിമിറ്റഡ് ഓവറില്‍ ആരോണ്‍ ഫിഞ്ചുമാണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത്.

രണ്ട് വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്ക് തീര്‍ന്നതിനാലാണു സ്മിത്ത് വീണ്ടും നായകസ്ഥാനത്തേക്കു താത്പര്യം പ്രകടിപ്പിച്ചത്. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി സ്മിത്ത് ടീമില്‍ നിന്ന് പുറത്തായിരുന്നു.

വിലക്ക് മാറി തിരിച്ചെത്തിയ സ്മിത്ത് മികച്ച ഫോമിലാണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പര സമയത്തും അതിനു ശേഷവും സ്മിത്തിനെ നായക സ്ഥാനം ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇന്ത്യയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ വന്‍ തോല്‍വിയാണ് പെയ്‌നും സംഘവും ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ പെയ്‌നിന്റെ ക്യാപ്റ്റന്‍ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!