ഒരു മാറ്റവുമില്ല, വീണ്ടും സഞ്ജു പുറത്ത്; ഇങ്ങനെ ആണെങ്കിൽ ബെഞ്ചിൽ ഇരിക്കട്ടെ എന്ന് ആരാധകർ

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ടി 20 മത്സരത്തിലും ഫ്ലോപ്പായി ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. മാർക്ക് വുഡിന്റെ പന്തിൽ ജോഫ്രാ അർച്ചറിന് ക്യാച്ച് നൽകി 7 പന്തിൽ 2 സിക്‌സും, 1 ഫോറും അടക്കം 16 റൺസ് നേടിയാണ് താരം പുറത്തായത്. ഇങ്ങനെ ആണെങ്കിൽ ടീമിൽ നിന്നും സഞ്ജു പുറത്താകും എന്നാണ് ആരാധകരുടെ വാദം. എല്ലാ തവണ പോലെയും ഇത്തവണയും പുൾ ഷോട്ടിന് ശ്രമിക്കവെയാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

മത്സരത്തിന്റെ ആദ്യ പന്തിൽ സിക്സർ നേടിയ സഞ്ജു അർച്ചറിനെ ഒന്ന് ഭയപ്പെടുത്തി. ബാക്കി വന്ന മൂന്നു ബോളുകൾ ഡോട്ട് ആക്കിയ ആർച്ചർ അഞ്ചാം ബോൾ സിക്‌സും, ആറാം ബോൾ ഫോറും വഴങ്ങി. ഇതോടെ ആദ്യ ഓവറിൽ സഞ്ജു 16 റൺസ് അടിച്ചെടുത്തു. തുടക്കം കലക്കിയ സഞ്ജു ഇത്തവണ രണ്ടും കല്പിച്ച് വെടിക്കെട്ട് പ്രകടനം കാഴ്ച വെക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അവിടെയും പുൾ ഷോട്ടിന് ശ്രമിക്കവേ ഔട്ട് ആയി.

ഈ പരമ്പരയിൽ ആദ്യ മത്സരത്തിൽ 26 റൺസും, അവസാന മത്സരത്തിൽ 16 റൺസും നേടിയത് മാത്രമാണ് രണ്ടക്കം കടന്ന സഞ്ജുവിന്റെ സ്കോർ. ബാക്കി കളിച്ച മത്സരങ്ങൾ എല്ലാം താരം ഫ്ലോപ്പായിരുന്നു. നിലവിൽ ക്രീസിൽ നില്കുന്നത് അഭിഷേക് ശർമ്മയും, തിലക് വർമയുമാണ്.