IPL 2025: ഒരു ഡിഎൻഎ ടെസ്റ്റിന്റെയും ആവശ്യമില്ല, വൈഡ് ബോളുകളുടെ ആശാന്മാരുടെ ആദ്യ തട്ടകം ആ ടീം തന്നെ; പ്രമുഖ താരങ്ങൾക്ക് അപമാന റെക്കോഡ്

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇതുവരെ നോക്കിയാൽ ഏറ്റവും അധികം വൈഡ് ബോളുകൾ എറിഞ്ഞ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. ഏറ്റവും കൂടുതൽ വൈഡ് ബോൾ എറിഞ്ഞ ലക്നൗ താരം ശാർദൂൽ താക്കൂറാണ്. 20 വൈഡുകൾ എറിഞ്ഞാണ് താക്കൂർ വൈഡിന്റെ രാജാവായി മാറിയത്.

ഈ ലിസ്റ്റിൽ രണ്ടാമതുള്ളത് ചെന്നൈ സൂപ്പർ കിങ്സിന്റെ ശ്രീലങ്കൻ താരം മതീഷ പാതിരാണ ആണ്. 16 വൈഡുകൾ താരം എറിഞ്ഞിട്ടുണ്ട്. 14
വൈഡ് എറിഞ്ഞ രാജസ്ഥാന്റെ തുഷാർ ദേശ്പാണ്ഡെ ഈ ലിസ്റ്റിൽ മൂന്നാമത് നിൽക്കുന്നു. ഇതിൽ എടുത്ത് പറയേണ്ടത് ഈ താരങ്ങളും ഇവർ എറിഞ്ഞ ഈ അധിക ഡെലിവറികൾ കാരണം ടീമുകൾക്ക് പണി കിട്ടുന്നതാണ്. ഒരു എക്സ്ട്രാ ഡെലിവറി കിട്ടിയാൽ അടിച്ചുപരത്തുന്ന താരങ്ങൾ ഉള്ളപ്പോൾ ഇവരുടെ ഈ പിഴവ് ബാധ്യതയാകുന്നു.

ഇതിനിടയിൽ ആരാധകർ ശ്രദ്ധിച്ചത് ചെന്നൈ സൂപ്പർ കിങ്‌സ് ബന്ധമാണ്. ഇതിൽ താക്കൂറും ദേശ്പാണ്ഡെയും ചെന്നൈയുടെ മുൻ താരങ്ങൾ ആയിരുന്നു. പാതിരാണ ആകട്ടെ ടീമിന്റെ ഏറ്റവും പ്രധാന താരവും. എന്തായാലും ഡിഎൻഎ ടെസ്റ്റിന്റെ ആവശ്യമില്ല എന്നും ചെന്നൈയുടെ ചെണ്ടകൾ ആണ് എല്ലാവരും എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.