എത്ര വലിയ താരം ആയാലും ആ കാര്യത്തിൽ മാറ്റം വരുത്തി ഇല്ലെങ്കിൽ പണി പാലും, കോഹ്‌ലി ഏഷ്യാ കപ്പിൽ അത് ചെയ്യണം; സൂപ്പർ താരത്തോട് ആവശ്യവുമായി രവി ശാസ്ത്രി

2023ലെ ഏഷ്യാ കപ്പിലെയും ഐസിസി ലോകകപ്പിലെയും സാഹചര്യങ്ങൾക്കനുസരിച്ച് വിരാട് കോഹ്‌ലി തന്റെ സമീപനത്തിൽ മാറ്റം വരുത്തണം എന്ന അഭിപ്രായം പറയുകയാണ് രവി ശാസ്ത്രി. അടുത്തിടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റിംഗിൽ വരുത്തിയ ജോ റൂട്ടിന്റെയും സ്റ്റീവ് സ്മിത്തിന്റെയും ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടികാണിച്ചു. ചില ഘട്ടങ്ങളിൽ ബാറ്റിംഗ് രീതിയിൽ വിരാട് കോഹ്‌ലി മാറ്റം വരുത്തേണ്ട അവസ്ഥ വരുമെന്നും രവി ശാസ്ത്രി അഭിപ്രായമായി പറഞ്ഞു.

“നിങ്ങൾ എത്ര വലിയ ക്രിക്കറ്റ് കളിക്കാരനായാലും കാലത്തിനനുസരിച്ച് മാറണം, വിരാട് കോഹ്‌ലിക്കും അങ്ങനെ തന്നെ. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെ അങ്ങനെ മാറി നിങ്ങൾ കണ്ടു. കോഹ്‌ലി തന്റെ കരിയറിൽ ചില മാറ്റങ്ങൾ വരുത്തേണ്ട അവസ്ഥയാണ്. ”സ്റ്റാർ സ്‌പോർട്‌സിൽ അദ്ദേഹം പറഞ്ഞു.

“നിങ്ങൾ വികസിക്കുകയും കാലത്തിനനുസരിച്ച് നീങ്ങുകയും വേണം, കാരണം ക്രിക്കറ്റ് ഒരു നൂതന ഗെയിമാണ്. മാറ്റങ്ങൾ വന്നാൽ മാത്രമേ നിങ്ങൾക്ക് ക്രിക്കറ്റിൽ ഇനി വിജയിക്കാൻ പറ്റുകയുള്ളു. കോഹ്‌ലി മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിലെ ഓരോ താരങ്ങളും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറണം.” ശാസ്ത്രി പറഞ്ഞ് അവസാനിപ്പിച്ചു.

ശാസ്ത്രിയും കോഹ്‌ലിയും വർഷങ്ങളോളം പരിശീലകനായും ക്യാപ്റ്റനായും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

Latest Stories

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്