ഇനി കളി വേറെ ലെവല്‍; കംഗാരുപ്പടയും കരീബിയന്‍ സിംഹങ്ങളും ഇന്നു കളത്തില്‍

യുഎഇ വേദിയൊരുക്കുന്ന ട്വന്റി20 ലോക കപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ഒന്നാം ഗ്രൂപ്പിലെ കന്നിപ്പോരില്‍ കരുത്തരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. വൈകിട്ട് 3.30നാണ് ഓസീസ്- ദക്ഷിണാഫ്രിക്ക മുഖാമുഖം. രാത്രി 7.30ന് ഇതേ ഗ്രൂപ്പില്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും നേര്‍ക്കുനേര്‍ നില്‍ക്കും.

ലോക ക്രിക്കറ്റിലെ പ്രമാണിമാരുടെ കൂട്ടത്തിലാണെങ്കിലും ഇതുവരെ ട്വന്റി20 ലോക കപ്പ് ജയിച്ചിട്ടില്ലാത്തവര്‍ എന്ന പേരുദോഷമുള്ളവരാണ് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും. അതു മാറ്റിയെടുക്കുകയാണ് ഇരു വമ്പന്‍മാരുടെയും ലക്ഷ്യം. അബുദാബിയിലെ മത്സരത്തില്‍ സ്പിന്നര്‍മാരാകും നിര്‍ണായകമാകുക. ആഷ്ടണ്‍ അഗറും ആദം സാംപയും കംഗാരുക്കളുടെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹരാജും ടബ്രൈസ് ഷംസിയും സ്പിന്നര്‍മാരായുണ്ട്.

ജോഷ് ഹെസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും അടങ്ങിയ ഓസീസിന്റെ ലോകോത്തര പേസ് ത്രയത്തിന് കാഗിസോ റബാഡയിലൂടെയും ആന്റിച്ച് നോര്‍ട്ടിയയിലൂടെയും ദക്ഷിണാഫ്രിക്ക മറുപടി പറയും. ഡേവിഡ് വാര്‍ണറുടെ മോശം ഫോമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര നേരിടുന്ന പ്രധാന പ്രശ്‌നം. എങ്കിലും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വാര്‍ണറില്‍ വിശ്വാസം അര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ക്വിന്റന്‍ ഡി കോക്ക്, ഫോമിലുള്ള റാസി വാന്‍ ഡെര്‍ ഡുസെന്‍ എന്നിവരിലാണ് ദക്ഷിണാഫ്രിക്ക കണ്ണുവയ്ക്കുന്നത്. ക്യാപ്റ്റന്‍ തെംബ ബാവുമയുടെ പ്രകടനവും ദക്ഷിണാഫ്രിക്കയുടെ വിധിയെഴുതും

നിലവിലെ ചാമ്പ്യനും മുന്‍ ചാമ്പ്യനും തമ്മിലുള്ള മല്ലിടലാണ് വെസ്റ്റിന്‍ഡീസ്-ഇംഗ്ലണ്ട് മത്സരം. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ തമ്മിലെ അങ്കം ആവേശം വിതറുന്നതാവും. ജാസണ്‍ റോയിയും ജോസ് ബട്ട്‌ലറും ജോണി ബെയര്‍സ്‌റ്റോയും മൊയീന്‍ അലിയും ഇടംപിടിക്കുന്ന ഇംഗ്ലീഷ് ബാറ്റിംഗ് ലൈനപ്പ് അതിശക്തമാണ്. എങ്കിലും ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും പേസര്‍ ജോഫ്ര ആര്‍ച്ചറുടെയും അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ക്രിസ് ജോര്‍ഡാനും ആദില്‍ റഷീദും മാര്‍ക്ക് വുഡും ടൈമല്‍ മില്‍സും ഇംഗ്ലീഷ് ബോളിംഗ് ലൈനപ്പിലെ പ്രധാനികളാണ്.

വമ്പനടികള്‍ക്ക് പേരുകേട്ട ഒരു പിടി താരങ്ങളും ഓള്‍ റൗണ്ട് മികവുമാണ് വിന്‍ഡീസിനെ ട്വന്റി20യിലെ ഏറ്റവും അപകടകാരിയായ ടീമാക്കുന്നത്. യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലും നായകന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡും ആന്ദ്രെ റസലും ഡ്വെയ്ന്‍ ബ്രാവോയും എവിന്‍ ലൂയിസും ഏതു ബോളിംഗ് നിരയെയും തല്ലിയൊതുക്കാന്‍ പ്രാപ്തിയുള്ളവര്‍. പക്ഷേ, ഗെയ്‌ലിന്റെ ഫോം കരീബിയന്‍ പടയ്ക്ക് തലവേദ സൃഷ്ടിക്കുന്നുണ്ട്. ഷിമ്രോണ്‍ ഹെറ്റ്മയര്‍ താളം കണ്ടെത്തുന്നത് വിന്‍ഡീസിന് ആശ്വാസമേകുന്നു. നിക്കോളസ് പൂരന്‍ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. രവി രാംപോള്‍ നേതൃത്വം നല്‍കുന്ന പന്തേറുകാര്‍കൂടി അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ വെസ്റ്റിന്‍ഡീസിനെ തടയുക എതിരാളികള്‍ക്ക് പ്രയാസകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്