വാങ്കഡെയിൽ ഇഷാൻ കിഷന് ഇന്നലെ വെറുമൊരു മത്സരം മാത്രമായിരുന്നില്ല. ഒരുകാലത്ത് തന്റെ പേര് ഉയർത്തിപ്പിടിച്ചിരുന്ന സ്ഥലത്തേക്കുള്ള തിരിച്ചുവരവായിരുന്നു അത്, പക്ഷേ ഇത്തവണ ശത്രുവിന്റെ നിറത്തിലായിരുന്നു വരവ് എന്ന് മാത്രം. ബാറ്റ് കൊണ്ട് ഒന്നും ചെയ്യാൻ ആയില്ലെങ്കിലും, പഴയ സഹതാരവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുമൊത്തുള്ള ഹൃദയസ്പർശിയായ ഒരു നിമിഷം ശ്രദ്ധ പിടിച്ചുപറ്റി.
വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് ജീവന്മരണ പോരിനാണ് ഇറങ്ങിയത്. എന്നാൽ ഇഷാൻ കിഷന്, മറക്കാനാവാത്ത ഒരു മത്സരം തന്നെയാണ് കടന്നുപോയതെന്ന് പറയാം. മൂന്നാം നമ്പറിൽ ഇറങ്ങിയ ഇഷാൻ കിഷനെ വെറും രണ്ട് റൺസിന് പുറത്താക്കി, വിൽ ജാക്സ് മുംബൈ ഹീറോയായി. അദ്ദേഹം പന്ത് മിഡിൽ ചെയ്യുമ്പോഴെല്ലാം ആർപ്പുവിളിച്ചിരുന്ന കാണികൾ, ഇഷാൻ തല താഴ്ത്തി തിരികെ നടക്കുന്നത് നിശബ്ദമായി കണ്ടു.
ഹാർദിക് പാണ്ഡ്യയയെ പുറത്താക്കാൻ അദ്ദേഹം എടുത്ത ഒരു ക്യാച്ച്, മാത്രമായിരുന്നു ഇന്നലെ ഇഷാന് ആകെ ഓർക്കാൻ ഉണ്ടായിരുന്നത്. എന്നാൽ മത്സരം കഴിഞ്ഞപ്പോൾ കരയുക ആയിരുന്ന ഇഷാനെ ആശ്വസിപ്പിക്കുന്ന തോളിൽ കൈപിടിച്ച് നടക്കുന്ന ഹാർദിക് ഉൾപ്പെടുന്ന ചിത്രം വൈറലായിരിക്കുകയാണ്. ഇതിനേക്കാൾ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഹാർദികിനെ സംബന്ധിച്ച് ഇഷാന്റെ മനസ്സിൽ കടന്നുപോകുന്ന കാര്യങ്ങൾ നന്നായി മനസിലാക്കാൻ പറ്റും എന്നാണ് ആരാധകർ പറയുന്നത്.
Captain Hardik Pandya with Ishan Kishan. ❤️ pic.twitter.com/Zg3nBSYw6s
— Mufaddal Vohra (@mufaddal_vohra) April 17, 2025
അതേസമയം ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 36 റൺ എടുത്ത വിൽ ജാക്സ് ആണ് മുംബൈയുടെ ടോപ് സ്‌കോറർ ആയി. താരത്തെ കൂടാതെ കീപ്പർ റിയാൻ റിക്കിൾടൺ 23 പന്തിൽ 31 റൺ എടുത്ത് മികച്ച സംഭാവന നൽകിയപ്പോൾ മുൻ നായകൻ രോഹിത്തിന്റെ കാര്യത്തിൽ ആരാധകർ നിരാശരാണ്. ഈ സീസൺ ലീഗിലെ മോശം ഫോം തുടരുന്ന രോഹിത് 26 റൺ നേടിയെങ്കിലും അത് വലിയ സ്കോർ ആക്കാൻ അദ്ദേഹത്തിന് ഇന്നും ആയില്ല.
Ishan Kishan was everyone’s fav in Mumbai Indians. pic.twitter.com/aUXKLWiXfB
— R A T N I S H (@LoyalSachinFan) April 17, 2025