ഓസ്‌ട്രേലിയക്കും മെൽബൺ റെനഗേഡ്‌സിനും വേണ്ടി കളിച്ചിട്ടുള്ള മുൻ താരം ഷോൺ മാർഷ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സിഡ്‌നി തണ്ടറിനെതിരെ നടക്കാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് 2024 മത്സരമാണ് ക്ലബ്ബിനായുള്ള 40-കാരന്റെ അവസാന മത്സരമെന്ന് ഞായറാഴ്ച റെനഗേഡ്‌സ് സ്ഥിരീകരിച്ചു.
“ഞാൻ മെൽബൺ റെനഗേഡ്സിനായി കളിക്കാൻ ഇഷ്ടപ്പെടുന്നു, കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഇവിടെ മികച്ച ആളുകളെ കണ്ടുമുട്ടി, ഞാൻ ഉണ്ടാക്കിയ സുഹൃത്തുക്കൾ ജീവിതകാലം മുഴുവൻ എന്റെ കൂടെയുണ്ടാകും,” ഷോൺ മാർഷ് പ്രസ്താവനയിൽ പറഞ്ഞു.“ഞങ്ങളുടെ ആരാധകർ ആവേശഭരിതരാണ്, എന്റെ യാത്രയിൽ അവർ നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. പരിശീലകർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവർക്കും – എന്നെ പിന്തുണച്ചതിന് നന്ദി. അവർ എന്റെ ജോലി എളുപ്പമാക്കി.” മാർഷ് പറഞ്ഞു.
ആരോൺ ഫിഞ്ച് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചത് കഴിഞ്ഞ ദിവസം വാർത്ത ആയിരുന്നു. ബിഗ് ബാഷ് ലീഗിൽ സജീവമായിരുന്ന താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് കൂടിയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി 38 ടെസ്റ്റ് മത്സരങ്ങളും 73 ഏകദിന മത്സരങ്ങളും 15 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 13 സെഞ്ചുറി നേടിയിട്ടുള്ള താരം ഐ പി എല്ലിലെ ആദ്യ ഓറഞ്ച് ക്യാപ് ഹോൾഡർ കൂടിയാണ്. 71 ഐ പി എൽ മത്സരങ്ങളിൽ നിന്നും 2477 റൺസ് താരം നേടിയിട്ടുണ്ട്.