കോഹ്‌ലിക്ക് പകരക്കാരനായി സഞ്ജു വേണ്ട, ഇറങ്ങേണ്ടത് 'റോള്‍സ് റോയ്‌സ്'; ആവശ്യവുമായി മുന്‍ നായകന്‍

ടി20യില്‍നിന്നും വിരമിച്ച ഇതിഹാസ താരം വിരാട് കോഹ്‌ലിക്കു പകരം ആരാണ് ടീമിലേക്കു വരേണ്ടതെന്നു ചൂണ്ടിക്കാണിച്ച് മുന്‍ മുഖ്യ സെലക്ടറും നായകനുമായിരുന്ന കെ ശ്രീകാന്ത്. സഞ്ജു സാംസണിനെ പകരം പരിഗണിക്കമെന്ന വാദത്തെ തള്ളിയ ശ്രീകാന്ത് കെ.എല്‍ രാഹുലിനെ മുന്നാം നമ്പറില്‍ സ്ഥിരമാക്കണമെന്ന് പറഞ്ഞു.

റോള്‍സ് റോയ്സെന്നറിയപ്പെടുന്ന ബാറ്ററാണ് കെഎല്‍ രാഹുല്‍. ഇന്ത്യക്കു ഈ റോള്‍സ് റോയ്സ് ഉറപ്പായിട്ടും വേണം. വിരാട് കോഹ്‌ലി ഒഴിഞ്ഞിട്ട മൂന്നാം നമ്പറിലേക്കു വരേണ്ടയാള്‍ രാഹുലാണ്. ഈ പൊസിഷനില്‍ വളരെ മികച്ച ഇന്നിംഗ്സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. കോഹ്‌ലിയുടെ വിരമിക്കലിനു ശേഷം ടി20യില്‍ രാഹുലിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. അദ്ദേഹമില്ലാതെ ഇനി ഇന്ത്യക്കു മുന്നോട്ടുു പോവാന്‍ കഴിയില്ല.

ഓപ്പണില്‍ യശസ്വി ജയ്സ്വാളോ, അഭിഷേക് ശര്‍മയോ ആരു വേണമെങ്കിലും കളിക്കട്ടെ. പക്ഷെ വിരാട് കോഹ്‌ലിയെപ്പോലെയൊരാള്‍ ടി20യില്‍ ടീമിനു തീര്‍ച്ചയായും ആവശ്യമാണ്. ഈ റോള്‍ ഏറ്റവും നന്നായി നിര്‍വഹിക്കാനും ടി20യില്‍ ടീമിനെ ഒരുമിച്ച് കൊണ്ടുപോവാനും സാധിക്കുന്നയാള്‍ കെഎല്‍ രാഹുല്‍ തന്നെയാണ്.

റോള്‍സ് റോയ്സ് രാഹുല്‍, നിന്റെ സമയം വന്നിരിക്കുകയാണ്. ടി20യില്‍ അവന്‍ വൈകാതെ തന്നെ ടീമിലേക്കു തിരിച്ചുവരും. ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന അടുത്ത ടി20 പരമ്പരയില്‍ രാഹുലിനെ തിരിച്ചുവിളിച്ചേക്കും- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Latest Stories

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഡല്‍ഹി തിരഞ്ഞെടുപ്പും ആപ്- കോണ്‍ഗ്രസ് പോരും ഇന്ത്യ മുന്നണിയിലെ ചേരിയും; 'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: സഞ്ജു അകത്ത്, പന്ത് പുറത്ത്!

അമിതവേഗക്കാരെ സൂക്ഷിക്കുക; പിടികൂടാന്‍ ജിയോ ഫെന്‍സിംഗ് നടപ്പാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

ലിവർപൂളിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഇലോൺ മസ്ക്; വമ്പൻ വെളിപ്പെടുത്തലുമായി പിതാവ്; സംഭവം ഇങ്ങനെ

ഞാനും ഹർഭജനും ആയിരുന്നു തല്ലുകൊള്ളികൾ, സച്ചിൻ ഒകെ മാന്യൻ ആയിട്ട് അഭിനയിച്ച് ആ പ്രവർത്തി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിച്ചു; സൗരവ് ഗാംഗുലി

സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം മനസിലായി, അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഡ്രസ്സ് കോഡ് ഉണ്ട്: രാഹുല്‍ ഈശ്വര്‍

ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; കോടതി ഉത്തരവ് കേട്ട് മോഹാലസ്യപ്പെട്ട് വിവാദ വ്യവസായി; ഇനി 14 ദിവസം ജയില്‍വാസം

അവന്‍ വിരമിച്ചാല്‍ തോല്‍ക്കുന്നത് ടീം ഇന്ത്യ, ഞാന്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ അവനെ ടീമില്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചേനെ: മൈക്കല്‍ ക്ലാര്‍ക്ക്

ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടണ്ട, രസവും സുഖവുമുള്ള ഉടുപ്പിടൂ: റിമ കല്ലിങ്കല്‍