അവനേപ്പോലെ ആകാന്‍ മറ്റാര്‍ക്കും കഴിയുകയില്ല, എന്റെ വാക്കുകള്‍ വളച്ചൊടിപ്പെട്ടതാണ്; ന്യായീകരിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ വളര്‍ന്നുവരുന്ന പ്രതിഭയായ ധ്രുവ് ജുറേലിനെ കുറിച്ച് സുനില്‍ ഗവാസ്‌കര്‍ അടുത്തിടെ സംസാരിച്ചിരുന്നു. ജുറേലിനെ ഗവാസ്‌കര്‍ എംഎസ് ധോണിയോട് ഉപമിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ജൂറല്‍ നന്നായി കളിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.

എന്നാല്‍ ജുറേലിനെ ധോണിയുമായി താരതമ്യപ്പെടുത്തിയതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഒരു ഇന്നിംഗ്സുകൊണ്ട് എങ്ങനെയാണ് ഒരു താരത്തെ ഇത്തരത്തില്‍ ഒരു ഇതിഹാസ താരവുമായി താരതമ്യപ്പെടുത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രതികരണത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഗവാസ്‌കര്‍. താന്‍ പറഞ്ഞ വാക്കുകല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തെക്കുറിച്ച് അവന്‍ ചിന്തിക്കുന്നത് മികച്ച രീതിയിലാണ്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ അവന് സാധിക്കുന്നു. അവന്റെ ഈ രീതി കണ്ടപ്പോള്‍ ധോണിയെ ഓര്‍മിച്ചു. സിക്സര്‍ നേടിയ ശേഷം സിംഗിളും ഡബിളുമായി സ്ട്രൈക്ക് മാറി കളിക്കുകയും ചെയ്യുന്നു. വിക്കറ്റിന് പിന്നിലും അവന്റെ പ്രകടനം മികച്ചതാണ്. ബെന്‍ ഡക്കെറ്റിന്റെ റണ്ണൗട്ടും ജെയിംസ് ആന്‍ഡേഴ്സന്റെ റിവേഴ്സ് സ്വീപ് ക്യാച്ചാക്കിയതും മികച്ചതായിരുന്നു.

ജുറേലിന്റെ പ്രായത്തില്‍ ധോണി കാട്ടിയ അതേ പക്വതയാണ് ജുറേല്‍ കാട്ടുന്നത്. അതുകൊണ്ടാണ് ധോണിയെപ്പോലെയാണ് ജുറേലെന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആര്‍ക്കും ധോണിയാകാന്‍ സാധിക്കില്ല. ധോണി ഒന്നേ ഉള്ളു. എന്നാല്‍ ധോണി ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യാനായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനത് വലിയ നേട്ടമായിരിക്കും- ഗവാസ്‌കര്‍ പറഞ്ഞു.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ