അന്ന് അവനെ ആരും മൈൻഡ് ചെയ്തില്ല, വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കാതെ എല്ലാവരും കൂടി ഒഴിവാക്കി; ഇന്ത്യൻ താരത്തെക്കുറിച്ച് സുനിൽ ഗവാസ്കർ

പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റൻ ശ്രേയസ് അയ്യരോളം സ്ഥിരത പുലർത്തുന്ന താരങ്ങൾ ഇന്ന് ലോകത്ത് വളരെയധികം കുറവാണ്. ഏകദിനത്തിൽ ആണെങ്കിൽ ടി 20 യിൽ ആണെങ്കിലും അയ്യർ അത്ര മികവാണ് ഇപ്പോൾ കാണിക്കുന്നത്. എന്തായാലും തുടർച്ചയായ രണ്ടാമത്തെ അർദ്ധസെഞ്ച്വറി നേടി, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീമിനെ എട്ട് വിക്കറ്റിന്റെ വിജയത്തിലേക്ക് താരം നയിച്ചു.

മത്സരത്തിനിടെ, മുൻ ഇന്ത്യൻ ക്യാപ്റ്റനും കളിയിലെ ഇതിഹാസവുമായ സുനിൽ ഗവാസ്കർ, അയ്യരുടെ കരിയറിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കുകയും, അദ്ദേഹത്തിന്റെ ബാറ്റിംഗ് കഴിവുകളെ പ്രശംസിക്കുകയും, 2024 ഐപിഎൽ സീസണിനെക്കുറിച്ച് ഒരു പ്രധാന അഭിപ്രായം പറയുകയും ചെയ്തു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനെന്ന നിലയിൽ അയ്യർ തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും, ഈ വിജയത്തിന് അദ്ദേഹത്തിന് മതിയായ അംഗീകാരം ലഭിച്ചില്ലെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. “2024-ൽ കിരീടം നേടിയ കെകെആർ ടീമിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ്, അദ്ദേഹത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി റെക്കോർഡ് വളരെ ശ്രദ്ധേയമാണ്,” എൻഡിടിവി ഉദ്ധരിച്ചു.

എന്തായാലും ഈ കാലയളവിൽ മുഴുവൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടാൻ സാധിക്കാതെ പോയ ടീമായ പഞ്ചാബിന് ഇത്തവണ നല്ല ഒരു വസരമാണ് കൈവന്നിരിക്കുന്നത്. പോണ്ടിങ്ങിനെ പോലെ ഒരു പരിശീലകനും അയ്യരെ പോലെ ഒരു നായകനും ചേരുമ്പോൾ അവർക്ക് അത് സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

Latest Stories

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം

സ്റ്റാർലിങ്ക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയ്ക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു

IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കോണ്‍ഗ്രസിന്റെ മോശം 'സ്‌ട്രൈക്ക് റേറ്റില്‍' ബിഹാറിലെ യോഗങ്ങള്‍; ആ തെറ്റ് ആവര്‍ത്തിക്കരുത്!

'കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, ഇടക്കാല ഉത്തരവ് നാളെത്തെ വാദം കൂടി കേട്ട ശേഷം'; സുപ്രീംകോടതി നിർദേശങ്ങൾ ഇങ്ങനെ

"ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? അത് തുറന്നു പറയൂ": കേന്ദ്രത്തോട് സുപ്രീം കോടതി

ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

INDIAN CRICKET: ഐപിഎലോടെ കളി മതിയാക്കുമോ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമോ, ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ