ഇതൊന്നും ആർക്കും അത്രയധികം ഇഷ്ടമില്ല , പിന്നെ അഹങ്കാരം കാണുമ്പോൾ; വലിയ വെളിപ്പെടുത്തലുമായി അശ്വിൻ

ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒരിക്കൽ കൂടി നോൺ-സ്ട്രൈക്കറുടെ അവസാനത്തിൽ റണ്ണൗട്ടായതിനെ കുറിച്ച് സത്യസന്ധമായ അഭിപ്രായം പറഞ്ഞു, അതിലൊരു തെറ്റുമില്ലെന്ന് ഒരിക്കൽക്കൂടി ആവർത്തിച്ചു. അശ്വിൻ ജോസ് ബട്ട്ലറെ ഇത്തരത്തിൽ പുറത്താക്കിയാണ് ഇത് തുടങ്ങിയതെങ്കിലും ദീപ്തി ശർമ്മ അടുത്ത കാലത്ത് ഇത് ആവർത്തിച്ചതോടെ ക്രിക്കറ്റ് ലോകത്ത് ഇത് വീണ്ടും വാർത്ത ആയി. നോൺ-സ്ട്രൈക്കറുടെ എൻഡ് റണ്ണൗട്ടിനെ പിന്തുണയ്ക്കുന്ന ആളാണ് അശ്വിൻ, കാരണം ഇത് ക്രിക്കറ്റ് നിയമങ്ങൾക്കനുസരിച്ച് നിയമപരമാണ്.

അതേസമയം, ലോകമെമ്പാടുമുള്ള നിരവധി ക്രിക്കറ്റ് താരങ്ങൾ പുറത്താക്കലിന്റെ രീതിയെ വിമർശിക്കുകയും അത് കളിയുടെ ആത്മാവിന് വിരുദ്ധമാണെന്ന് പരാമർശിക്കുകയും ചെയ്തു. കളിയുടെ നിർണായക സാഹചര്യത്തിൽ പോലും തങ്ങൾ അത് ചെയ്യില്ലെന്നും ചിലർ അവകാശപ്പെട്ടു.

“സത്യം പറഞ്ഞാൽ, എനിക്കും അങ്ങനെ ഔട്ട് ആകാൻ ആർക്കും ഇഷ്ടമല്ല , എനിക്ക് അത്തരത്തിൽ പുറത്തിറങ്ങുന്നത് ഇഷ്ടമല്ല. ബോള് ചെയ്യുമ്പോൾ എന്തിനാണ് അനാവശ്യമായി ക്രീസ് വിടുന്നത്. അത്തരത്തിൽ ഇറങ്ങേണ്ട ആവശ്യം ബാറ്റ്സ്മാന് ഇല്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനെ പുറത്താക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ”സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അശ്വിൻ പറഞ്ഞു.

നാളെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി ഉറപ്പിക്കൻ സാധിക്കു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Latest Stories

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ