വെറുതെ ആരും സഞ്ജുവിനെ ട്രോളേണ്ട, അവൻ സെവാഗിനെ പോലെയാണ്; ഞങ്ങളുടെ ചെക്കൻ മാച്ച് വിന്നറാണ്; താരത്തെ വാഴ്ത്തി ഐപിഎൽ പരിശീലകൻ

ഇന്ത്യയിൽ നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഞ്ജു സാംസൺ അടുത്തകാലത്തായി ഏറ്റവും അധികം ക്രിക്കറ്റ് ലോകത്ത് ചർച്ചയായ താരമാണ്. സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാരണം ടീമിന് അകത്തും പുറത്തും കഴിഞ്ഞതിന് ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി 20 ഐയിൽ മിന്നുന്ന സെഞ്ച്വറി നേടിയ സാംസൺ ഇന്ത്യൻ ടി 20 ഐ ടീമിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ടി20യിൽ ബാക്ക് ടു ബാക്ക് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി താരം മാറി.

എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് എല്ലാ ക്രിക്കറ്റ് താരങ്ങളുടെയും സ്വപ്നമാണ്, സാംസണും തന്റെ സ്വപ്നം പല തവണ പറഞ്ഞതാണ്. ടെസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള വഴി എളുപ്പമല്ല, പക്ഷേ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അവരുടെ കരിയറിൻ്റെ അവസാനത്തിലേക്ക് നീങ്ങുമ്പോൾ കുറച്ച് സ്ലോട്ടുകൾ ഉണ്ടാകും.

സഞ്ജു സാംസണിൻ്റെ ബാല്യകാല പരിശീലകനും ഡൽഹി ക്യാപിറ്റൽസിൻ്റെ നിലവിലെ ഫീൽഡിംഗ് കോച്ചായ ബിജു ജോർജ്, സാംസണിന് ടെസ്റ്റ് തലത്തിലും മികവ് പുലർത്താൻ കഴിയുമെന്ന് കരുതുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ സഞ്ജു കേരളത്തിനായി ഓപ്പൺ ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അവനതിനുള്ള മികവ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ് . സാംസണെ വീരേന്ദർ സെവാഗിനോട് താരതമ്യപ്പെടുത്തിയ അദ്ദേഹം, അദ്ദേഹത്തെപ്പോലുള്ള കളിക്കാർ എല്ലാ ദിവസവും വലിയ റൺസ് നേടില്ലെങ്കിലും മാച്ച് വിന്നർമാരാണെന്ന് പറഞ്ഞു.

“റെഡ് ബോൾ ക്രിക്കറ്റിൽ സഞ്ജു കേരളത്തിനായി ഓപ്പൺ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ റെഡ്-ബോൾ ക്രിക്കറ്റിൽ തൻ്റെ ബാറ്റിംഗ് പുറത്തെടുത്താൽ പിന്നെ ആർക്കും തന്നെ തടയാൻ കഴിയില്ല,” അദ്ദേഹം Rediff.com-ൻ്റെ ഹരീഷ് കോട്ടിയനോട് പറഞ്ഞു.

“ഇത് സഞ്ജുവിൻ്റെ രണ്ടാം വരവാണ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് അരങ്ങേറ്റം കുറിച്ചെങ്കിലും വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ ഇപ്പോൾ ട്രാക്ക് ഒരുപാട് മാറി. അവൻ ഒരു ഇംപാക്റ്റ് പ്ലെയർ ആണെന്ന് ആളുകൾ മനസ്സിലാക്കണം. സെവാഗിനെ പോലെ ശൈലിയിൽ കളിക്കുന്ന സഞ്ജു ഒരു റിയൽ മാച്ച് വിന്നറാണ്” ജോർജ് പ്രതികരിച്ചു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം