അവന്റെ കാര്യത്തിൽ നോ റിസ്ക്ക്, ഓസ്‌ട്രേലിയൻ പരമ്പരയിൽ സൂപ്പർ താരം കളിക്കില്ല എന്ന് സൂചനയുമായി രോഹിത് ശർമ്മ; ആരാധകർക്ക് ഞെട്ടൽ

ബുധനാഴ്ച ബെംഗളൂരുവിൽ ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ കളിക്കുമ്പോൾ അത് വരാനിരിക്കുന്ന ബോർഡർ- ഗാവസ്‌കർ ട്രോഫിക്ക് മുമ്പുള്ള റിഹേഴ്സൽ ആയി കാണാൻ സാധിക്കും. ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയിൽ ഒരുപാട് പരീക്ഷണങ്ങൾക്കുള്ള സാധ്യത ഉണ്ട്.

ബെംഗളൂരു, പൂനെ, മുംബൈ എന്നിവിടങ്ങളിലായാണ് മൂന്ന് ടെസ്റ്റുകൾ നടക്കുന്നത്. നിലവിൽ ഡബ്ല്യുടിസി റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ന്യൂസിലൻഡിനെതിരായ ഈ പരമ്പരയിൽ 3-0 ന് ജയിച്ചാൽ അടുത്ത ജൂണിൽ ലോർഡ്‌സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കും.

കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ 2-0 ന് തോൽപ്പിച്ചതിന് ശേഷം മറ്റൊരു സമ്പൂർണ പരമ്പര വിജയം ഇന്ത്യ ലക്‌ഷ്യം ഇടുമ്പോൾ ബംഗ്ലാദേശിന് എതിരെയുള്ള അതെ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്. വിരാട്, രോഹിത്, രാഹുൽ, തുടങ്ങിയ ടോപ് ഓർഡർ താരങ്ങൾ കൂടുതൽ റൺ സ്കോർ ചെയ്യുന്നത് കാണാൻ ഇന്ത്യ ആഗ്രഹിക്കും.

രാഹുലിനെ സംബന്ധിച്ച് വിക്കറ്റ് കീപ്പർ അല്ലാത്തതിനാൽ തന്നെ ടീമിൽ സ്ഥാനം ഉറപ്പാക്കണം എങ്കിൽ മികച്ച പ്രകടനം കൂടിയേ തീരു. അല്ലാത്തപക്ഷം സർഫ്രാസ് ഖാൻ അദ്ദേഹത്തിന് പകരം ടീമിൽ എത്തും. 2023 ഏകദിന ലോകകപ്പിന് ശേഷം അക്കില്ലസിൻ്റെ പരിക്കിൽ നിന്ന് കരകയറുന്നതിൽ പേസർ മുഹമ്മദ് ഷമി ഈ പരമ്പരയിൽ ഒന്നും ഭാഗമല്ല. താരത്തെക്കുറിച്ച് രോഹിത് പറഞ്ഞത് ഇങ്ങനെയാണ്.

“ഇപ്പോൾ, ഷമിയെ വിളിക്കുന്നത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്,” ആദ്യ ടെസ്റ്റിന് മുന്നോടിയായി ശർമ്മ പറഞ്ഞു. “ഫിറ്റ്നസ് ആകുന്നതിന് അടുത്തിരിക്കെ അവൻ്റെ കാൽമുട്ടിന് വീണ്ടും ബുദ്ധിമുട്ട് ഉണ്ടായി. സെറ്റ് ആകാത്ത ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവൻ അനുയോജ്യയൻ ആണെങ്കിൽ മാത്രമേ കളത്തിൽ ഇറക്കു.” നായകൻ പറഞ്ഞു.

Latest Stories

പൊഖ്‌റാൻ മുതൽ പൊട്ടി തുടങ്ങിയ ഇന്ത്യ- കാനഡ ബന്ധം; നയതന്ത്രയുദ്ധം ഇന്ത്യൻ വംശജരെ ആശങ്കയിലാക്കുമ്പോൾ

സ്വര്‍ണത്തില്‍ തൊട്ടാല്‍ കൈ പൊള്ളും; സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട്; പാകിസ്ഥാന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്രത്തിന്റെ ഡിസ്‌കൗണ്ട് വില്‍പ്പന; ലാഭമെടുപ്പ് കനത്തതോടെ ഓഹരികള്‍ കൂപ്പ്കുത്തി; കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടം നഷ്ടമായി

ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ താരം ഇമാദ് അബു തിമ തൻ്റെ കുടുംബത്തിലെ ഒമ്പത് പേർക്കൊപ്പം കൊല്ലപ്പെട്ടു

ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടന്‍ ഇവിടെയില്ല, ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ച് സിനിമ എടുക്കാനുള്ള തയാറെടുപ്പില്‍: ആര്‍ജിവി

ടൈറ്റൻ കപ്പ്: ആറിൽ അഞ്ചിലും പൊട്ടി ഓസ്‌ട്രേലിയ, സച്ചിൻ എന്ന ഇതിഹാസത്തിന്റെ അധികമാരും വാഴ്ത്തപ്പെടാത്ത നായക മികവ്; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം

രാജകീയ തിരിച്ച് വരവിൽ ബ്രസീൽ; പെറുവിനെ 4 -0ത്തിന് പരാജയപ്പെടുത്തി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'അവനെ നിശബ്ദനാക്കാനായാല്‍ ഇന്ത്യ വീഴും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് കമ്മിന്‍സ്

'വൺസ് എ ലയൺ ഓൾവെയിസ് എ ലയൺ'; 58 ആം ഹാട്രിക്ക് തികച്ച് ലയണൽ മെസി