കാമറൂൺ യൂസ്റ്റേസ് കഫി (ജനനം ഫെബ്രുവരി 8, 1970) ഒരു മുൻ വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരമാണ്, അദ്ദേഹത്തിന്റെ ഉയരം (6-അടി 8 ഇഞ്ച്) കാരണം വെസ്റ്റ് ഇൻഡീസ് ടീമിലെ തന്റെ മുൻഗാമികളായ ജോയൽ ഗാർണർ, കർട്ട്ലി ആംബ്രോസ് എന്നിവരുമായി പലപ്പോഴും ഉപമിക്കപ്പെട്ടിരുന്നു. പക്ഷെ അത്തരത്തിൽ ഒരു ലെവലിലേക്ക് താരം ഉയർന്നില്ല.
1994-ൽ ഇന്ത്യയ്‌ക്കെതിരെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. തന്റെ ടെസ്റ്റ് കരിയറിൽ സച്ചിൻ ടെണ്ടുൽക്കറെ മൂന്ന് തവണ പുറത്താക്കാൻ സാധിച്ചു എന്നതാണ് കരിയറിലെ ഏറ്റവും പ്രധാന നേട്ടമായി പറയാനാവുന്നത്.
1990 കളിൽ അദ്ദേഹം ടെസ്റ്റ്, ഏകദിന ടീമുകളിലും പുറത്തും ഉണ്ടായിരുന്നു, 2000 ന് ശേഷം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ, ടെസ്റ്റ് ക്രിക്കറ്റിൽ 4.14 ശരാശരിയുള്ള അദ്ദേഹം ഒരു ടെയ്‌ലൻഡറായിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ ഒരു റെക്കോർഡിന് ഉടമയാണ് താരം. 2001-ൽ, വെസ്റ്റ് ഇൻഡീസിന് വേണ്ടി കാമറൂൺ കഫി ഒരു റണ്ണോ ഒരു വിക്കറ്റോ പോലും നേടാതെ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി.
ഇത് മാത്രമല്ല, ഒരു ക്യാച്ച് പോലും എടുക്കുകയോ ഏതെങ്കിലും വിക്കറ്റിന്റെ ഭാഗമാകുകയോ ചെയ്തില്ല. 2001 ജൂൺ 23 ന്, വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയ്‌ക്കെതിരെ കളിക്കുമ്പോൾ, അദ്ദേഹത്തിന് അവാർഡ് ലഭിക്കാനുള്ള ഒരേയൊരു കാരണം 10-2-20-0 എന്ന ബോളിങ് പ്രകടനം ആയിരുന്നു.
ഇത്തരത്തിൽ ഒരു മാൻ ഓഫ് ദി മാച്ച് ഒകെ വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്.