സഞ്ജുവും വേണ്ട സൂര്യകുമാർ യാദവും വേണ്ട, ടോം മൂഡിയുടെ ലോകകപ്പ് ടീമിൽ ഇടം നേടി സർപ്രൈസ് താരം; ആരാധകർക്കും ആശ്ചര്യം

2023 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും വെറ്ററൻ കോച്ചുമായ ടോം മൂഡി തന്റെ അഭിപ്രായം പറഞ്ഞു. ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് പോകുന്ന 18 (17+ 1 റിസർവ്) അംഗ ടീമിൽ നിന്ന് പുറത്തേക്ക് ചിന്തിക്കുകയും ടീമിന് പുറത്തായ സീനിയർ താരങ്ങളിൽ ഒരാളെ ടീമിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു.

യുസ്‌വേന്ദ്ര ചാഹലിനെ ടീമിലെടുക്കുകയും ടീമിൽ രണ്ട് റിസ്റ്റ് സ്പിന്നർമാർ വേണമെന്ന് പറയുകയും ചെയ്തു. ഇന്ത്യയ്ക്ക് രണ്ട് റിസ്റ്റ് സ്പിന്നർമാരെ താങ്ങാനാകില്ലെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കിയപ്പോൾ, ചാഹലിനെയും കുൽദീപിനെയും മൂഡി തിരഞ്ഞെടുത്തു. 2016 ഐപിഎൽ ജേതാവായ കോച്ച് 15 അംഗ ടീമിൽ നാല് സ്പിന്നർമാരെ തിരഞ്ഞെടുത്തു, ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ടീമിലിടം പിടിച്ചു.

ടീമിനായി ഒരു ബാറ്ററെ ബലിയർപ്പിച്ചാണ് ചാഹലിന്റെ തിരഞ്ഞെടുപ്പ് . മൂഡി സൂര്യകുമാർ യാദവിനെ തന്റെ ടീമിൽ നിന്ന് ഒഴിവാക്കി, അദ്ദേഹത്തിന്റെ ഏകദിന റെക്കോർഡ് അത്ര മികച്ചത് അല്ലാത്തത് കൊണ്ട് തന്നെയാണ് ടീമിൽ നിന്ന് ഒഴിവാക്കുന്നത്. കൂടാതെ സഞ്ജു സാംസണെ ടീമിൽ തിരഞ്ഞെടുത്തില്ല.

ടോം മൂഡീസ് ഇന്ത്യ ലോകകപ്പ് സ്ക്വാഡ് – രോഹിത് ശർമ്മ (സി), ഹാർദിക് പാണ്ഡ്യ (വിസി), വിരാട് കോലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ഡബ്ല്യുകെ), ഇഷാൻ കിഷൻ (ഡബ്ല്യുകെ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം