ടി20 ലോക കപ്പിന് ഒരുക്കമായുള്ള അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ ആര് വിക്കറ്റ് കീപ്പറാകണമെന്നതില്‍ അഭിപ്രായ പ്രകടനവുമായി പാകിസ്ഥാന്‍ മുന്‍ താരം റാഷിദ് ലത്തീഫ്. ഇഷാന്‍ കിഷന്‍ ഓപ്പണറാകുമെന്നത് ഉറപ്പായിരിക്കെ സഞ്ജു സാംസണും ദിനേശ് കാര്‍ത്തിക്കുമാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതില്‍ ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകണമെന്നാണ് ലത്തിഫ് പറയുന്നത്.
‘ഇപ്പോള്‍ ലോക ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സാംസണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷേ ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ്. എന്നാല്‍ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ഓപ്ഷനുകള്‍ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് ദിനേശ് കാര്‍ത്തിക് ഉണ്ട്. പ്ലെയിംഗ് ഇലവനില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിന് ലഭിച്ച സംഖ്യകള്‍ അനുയോജ്യമാണ്. അത് അപൂര്‍വ്വമാണ്.’
‘ആര്‍സിബിയ്ക്കായുള്ള തന്റെ മത്സരങ്ങളില്‍ അദ്ദേഹം അത് കാണിച്ചു, ഓര്‍ഡറിലെ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുമായി ബാറ്റ് ചെയ്തു. ടി20യില്‍ അത് ചെയ്യാന്‍ കഴിയുന്ന വളരെ കുറച്ച് വിക്കറ്റ് കീപ്പര്‍മാരെ മാത്രമേ നിങ്ങള്‍ക്ക് കാണാനാകൂ. ഞാന്‍ ഇലവനായി തിരഞ്ഞെടുക്കുന്നത് കാര്‍ത്തിക്കിനെയായിരിക്കും’ അദ്ദേഹം പറഞ്ഞു.
ഡബ്ലിനില്‍ ജൂണ്‍ 26, 28 തിയതികളിലായാണ് അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ട് ടി20കള്‍. അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. വിവിഎസ് ലക്ഷ്മണാണ് പര്യടനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍.
ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.