'അവസരം പ്രയോജനപ്പെടുത്തുന്നില്ല, ഷോട്ട് സെലക്ഷനും മോശം'; സൂപ്പര്‍ താരത്തിന് നേര്‍ക്ക് വാതില്‍ വലിച്ചടച്ച് ബിസിസിഐ

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഈ വര്‍ഷം മടങ്ങിയെത്താനുള്ള ശ്രേയസ് അയ്യരുടെ സാധ്യതകള്‍ക്ക് മേല്‍ കരിനീഴല്‍ വീഴുന്നു. ഇത് വ്യക്തമാക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ബിസിസിഐ വൃത്തങ്ങളില്‍ നിന്നും വരുന്നത്.

നിലവില്‍ ദുലീപ് ട്രോഫിയില്‍ കളിക്കുന്ന താരത്തിന്റെ ഫോമില്‍ ബിസിസിഐ അസംതൃപ്തരാണ്. ദുലീപ് ട്രോഫിയിലെ ഇതുവരെ നാല് ഇന്നിംഗ്‌സില്‍ നിന്ന് 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒപ്പം മോശം ഷോട്ട് സെലക്ഷനും താരത്തിന് തിരിച്ചടിയാകുന്നുണ്ട്.

‘നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ശ്രേയസിനെ ഉള്‍ക്കൊള്ളാനാവില്ല. ആരെ മാറ്റി പകരം ശ്രേയസിനെ ഉള്‍പ്പെടുത്തും? ദുലീപ് ട്രോഫിയിലെ ശ്രേയസ് അയ്യരുടെ ഷോട്ട് സെലക്ഷനുകളും ആശങ്കയുണ്ടാക്കുന്നതാണ്.’

‘ഞായറാഴ്ച സ്‌കോര്‍ ഉയര്‍ത്തും എന്ന നിലയില്‍ ബാറ്റ് ചെയ്യുകയായിരുന്നു ശ്രേയസ്. എന്നാല്‍ ഇടംകയ്യന്‍ സ്പിന്നര്‍ ഷംസ് മുലാനിക്കെതിരെ ശ്രേയസ് കളിച്ച മോശം ഷോട്ട്. ക്രീസില്‍ സെറ്റ് ആയി, അതുപോലൊരു ഫ്‌ലാറ്റ് പിച്ചില്‍ നിന്ന് കളിക്കുമ്പോള്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്താനാവണം’, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

9, 54, 0, 41 എന്നതാണ് ദുലീപ് ട്രോഫിയില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് ശ്രേയസിന്റ സ്‌കോര്‍. ദുലീപ് ട്രോഫിയില്‍ ഒരു റൗണ്ട് മത്സരം കൂടി ബാക്കിയുണ്ട്. അതില്‍ ശ്രേയസിന് മികച്ചൊരും ഇന്നിംഗ്‌സ് പ്രകടനം അനിവാര്യമാണ്. അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീമിലേക്ക് വരാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന് തുടരേണ്ടിവരും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ