ചാമ്പ്യന്‍സ് ട്രോഫി മാത്രമല്ല, അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യ-പാക് മത്സരങ്ങളും നടക്കുക ഒരിടത്ത്: റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പുറമേ അടുത്ത 3 വര്‍ഷത്തേക്കുള്ള എല്ലാ ഇന്ത്യ-പാക് മത്സരങ്ങള്‍ക്കും  ദുബായ് വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ഐസിസി ഇവന്റുകളായ വനിതാ ഏകദിന ലോകകപ്പ് 2025, പുരുഷന്മാരുടെ ടി20 ലോകകപ്പ് 2026 എന്നിവയിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ ദുബായില്‍ നടന്നേക്കും.

ഈ രണ്ട് ടൂര്‍ണമെന്റുകളും ഇന്ത്യയിലാണ് നടക്കേണ്ടത്. സ്ത്രീകളുടെ ഇവന്റ് പൂര്‍ണ്ണമായും ഇന്ത്യയിലും, പുരുഷന്മാരുടേത് ശ്രീലങ്കയുമായി സഹകരിച്ചുമാണ് നടക്കുക. എല്ലാ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കും ദുബായ് ആതിഥേയത്വം വഹിക്കണമെന്ന ആശയം പിസിബിയാണ് ഐസിസിക്കും ബിസിസിഐക്കും മുന്നില്‍ വെച്ചിരിക്കുന്നത്.

ഐസിസിയും ബിസിസിഐയും ഇതിനോട് യോജിച്ചാല്‍ ഈ തീരുമാനവുമായി മുന്നോട്ട് പോകാം. ”ഞങ്ങള്‍ക്ക് പണം വേണ്ട; ഞങ്ങള്‍ക്ക് ബഹുമാനം വേണം,” പിസിബി ഉദ്യോഗസ്ഥന്‍ ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു.

നിലവില്‍ ഐസിസി ഇവന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്. അപൂര്‍വ്വമായി നടക്കുന്ന ഈ ഏറ്റമുട്ടല്‍ കാണാന്‍ വന്‍ ആരാധകാവൃന്ദമാണ് സ്റ്റേഡിയങ്ങളിലേത്ത് ഒഴുകിയെത്തുന്നത്.