കോഹ്‌ലിയോ ഹാര്‍ദിക്കോ ബുംറയോ അല്ല!, ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ആരെന്ന് പറഞ്ഞ് ഹര്‍ഭജന്‍

രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെ തഴഞ്ഞ് ടി20 ലോകകപ്പ് ടീമിലെ ഇന്ത്യയുടെ ‘ഏറ്റവും വലിയ മാച്ച് വിന്നര്‍’ ലേബല്‍ സൂര്യകുമാര്‍ യാദവിന് നല്‍കി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. എതിരാളികളില്‍ നിന്ന് മത്സരം എടുത്തുകളയാന്‍ കഴിയുന്ന ഒരാളാണ് മുംബൈ ഇന്ത്യന്‍സ് താരമെന്ന് ഇന്ത്യന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ പറഞ്ഞു.

ഇത് വളരെ പ്രധാനമാണ്. ഞങ്ങള്‍ എപ്പോഴും മാച്ച് വിന്നര്‍മാരെക്കുറിച്ചാണ് സംസാരിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ഈ ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നറെന്ന് എനിക്ക് തോന്നുന്നു. കാരണം അവന്‍ കളിക്കുന്ന ദിവസം, മത്സരം ജയിക്കുക മാത്രമല്ല, എതിരാളികളില്‍ നിന്ന് മത്സരത്തെ അകറ്റുകയും ചെയ്യും. അവര്‍ക്ക് കളി ജയിക്കാന്‍ കഴിയുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല- ഹര്‍ഭജന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

സൂര്യകുമാറിനെക്കുറിച്ച് പറയുമ്പോള്‍, അയര്‍ലന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയും വെറും രണ്ട്, ഏഴ് സ്‌കോറുകള്‍ക്ക് തുടര്‍ച്ചയായ പരാജയങ്ങളോടെയാണ് അദ്ദേഹത്തിന്റെ ടി20 ലോകകപ്പ് പ്രചാരണം ആരംഭിച്ചത്. എന്നിരുന്നാലും, യുഎസ്എയ്ക്കെതിരായ ഒരു തന്ത്രപരമായ പൊസിഷനില്‍ നിന്ന് 49 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ ശക്തമായ തിരിച്ചുവരവ് നടത്തി, മെന്‍ ഇന്‍ ബ്ലൂവിനെ താരം രക്ഷപ്പെടുത്തി. അത് ഏഴ് വിക്കറ്റിന്റെ ജയം സമ്മാനിക്കുകയും സൂപ്പര്‍ 8-ല്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.

മെന്‍ ഇന്‍ ബ്ലൂ സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് 1 ലാണ്. അത് പൂര്‍ണ്ണമായും വെസ്റ്റ് ഇന്‍ഡീസില്‍ നടക്കും. അവിടെ ഇന്ത്യ ജൂണ്‍ 20 ന് ബരാബഡോസില്‍ അഫ്ഗാനിസ്ഥാനെ നേരിടും. ജൂണ്‍ 22 ന് ബംഗ്ലാദേശിനെയും ജൂണ്‍ 24 ന് സെന്റ് ലൂസിയയില്‍ ഓസ്ട്രേലിയെയും നേരിടും.

Latest Stories

'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; 'അഞ്ചു കോടി നല്‍കിയാല്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാം'

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?