ഫോമിൽ അല്ലെങ്കിലും എന്റർടൈന്റ്‌ൻമെന്റിന് കുറവില്ല, മുംബൈ സ്റ്റേഡിയത്തെ ഇളക്കി മറിച്ച് കോഹ്‌ലിയുടെ സ്റ്റൈലൻ ഡാൻസ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിരാട് കോഹ്‌ലി തൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. ഇന്നലെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ കിവി ഇന്നിംഗ്സ് നടന്ന സമയത്ത് അദ്ദേഹം വളരെ ഉന്മേഷത്തോടെ തന്നെ കാണപ്പെട്ടു. അനിൽ കപൂർ നായകനായ 1988 ലെ ബ്ലോക്ക്ബസ്റ്റർ രാം ലഖനിലെ “മൈ നെയിം ഈസ് ലഖൻ” എന്ന ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്തതിലൂടെയാണ് വിരാട് കാണികളെ ഇളക്കി മറിച്ചത്.

ആരാധകരെയും സഹതാരങ്ങളെയും രസിപ്പിക്കാനുള്ള അവസരം വിരാട് മുതലെടുത്തു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലാണ് വിരാട് പ്രിയ ഗാനത്തിന് ചുവടുവച്ചത്. എന്നാൽ ഡാൻസ് ഒകെ ചെയ്ത് കാണികളെ രസിപ്പിച്ചെങ്കിലും ബാറ്റിംഗിലേക്ക് വന്നപ്പോൾ കോഹ്‌ലി നിരാശപ്പെടുത്തി . കിവീസ് നേടിയ 235 റൺസിന് മറുപടി പറായാണ് ബാറ്റേന്തിയ ഇന്ത്യ 86 – 4 എന്ന നിലയിലാണ്. കോഹ്‌ലി 4 റൺ മാത്രമെടുത്ത് റണ്ണൗട്ടായി മടങ്ങി.

അതേസമയം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റർ വിരാട് കോഹ്‌ലി തന്നെ ഐപിഎൽ 2025 ലേക്ക് ഫ്രാഞ്ചൈസി നിലനിർത്തിയതിന് നന്ദി അറിയിച്ചു. 21 കോടിയുമായി ബാംഗ്ലൂർ ടീമിന്റെ ആദ്യ നിലനിർത്തൽ വിരാട് ആയിരുന്നു. 252 മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ച്വറികൾ ഉൾപ്പെടെ 39 ശരാശരിയിൽ 8,004 റൺസുമായി ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്‌ലി. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 741 റൺസ് നേടിയ അദ്ദേഹം ഓറഞ്ച് ക്യാപ്പും നേടിയിരുന്നു.

തൻ്റെ പേര് ആദ്യ റീട്ടേഷൻ ആയി വന്നതിന് പിന്നാലെ, തീരുമാനമെടുത്തവർക്ക് കോഹ്‌ലി നന്ദി പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ഐപിഎൽ കിരീടം നേടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

“ആർസിബി എന്നെ മൂന്ന് വർഷത്തേക്ക് കൂടി നിലനിർത്തിയിട്ടുണ്ട്, ഞാൻ എന്നത്തേയും പോലെ ആവേശത്തിലാണ്. ഫ്രാഞ്ചൈസിയിലെ എല്ലാവർക്കും ആരാധകർക്കും ഒരു വലിയ ഹലോ. ഒരു ടീമെന്ന നിലയിൽ അടുത്ത സീസണിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും ഐപിഎൽ കിരീടം നേടുക എന്നതാണ് ലക്ഷ്യം. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാനും ഞങ്ങൾ കളിക്കുന്ന ക്രിക്കറ്റിൻ്റെ ബ്രാൻഡ് ഉപയോഗിച്ച് എല്ലാവരേയും സന്തോഷിപ്പിക്കാനും ശ്രമിക്കും.”അദ്ദേഹം പറഞ്ഞു.

2009, 2011, 2016 വർഷങ്ങളിൽ ആർസിബി ഫൈനലിൽ എത്തിയെങ്കിലും ഐപിഎൽ കിരീടം നേടാനായില്ല. കഴിഞ്ഞ അഞ്ച് സീസണുകളിലായി നാല് പ്ലേ ഓഫിൽ എത്താനും ടീമിന് ആയിരുന്നു.

Latest Stories

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍