ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ 19 പന്തിൽ ഒരു ഫോർ അടക്കം 15 റൺസ് നേടി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ മടങ്ങി. സ്പിൻ കുരുക്കിലാണ് ഇത്തവണയും സഞ്ജു പുറത്തായത്. കൃണാൽ പാണ്ട്യയുടെ പന്തിൽ മുൻപിലേക്ക് കയറി അടിക്കാൻ ശ്രമിച്ച സഞ്ജുവിനെ സ്റ്റമ്പ് ചെയ്തത് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയാണ്.
നിലവിൽ ഭേദപ്പെട്ട നിലയിലാണ് രാജസ്ഥാൻ കടന്ന് പോകുന്നത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിന് മുതിരാതെ സ്ഥിരതയാർന്ന പ്രകടനമാണ് രാജസ്ഥാൻ താരങ്ങൾ കാഴ്ച വെക്കുന്നത്. ഓപണർ യശസ്‌വി ജയ്‌സ്വാൾ (40*) റിയാൻ പരാഗ് (8*) ക്രീസിലുണ്ട്.
രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:
സഞ്ജു സാംസൺ, യശസ്‌വി ജയ്‌സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ്, ഷിംറോൺ ഹെട്മായർ, വാനിണ്ടു ഹസാരെങ്ക, ജോഫ്രാ ആർച്ചർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌ക്വാഡ്:
വിരാട് കോഹ്ലി, രജത് പട്ടീദാർ, ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ. ജിതേഷ് ശർമ്മ, ഠിം ഡേവിഡ്, കൃണാൽ പാണ്ട്യ, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ്മ, യാഷ് ദയാൽ, ജോഷ് ഹേസൽവുഡ്