ബാറ്റർമാർക്ക് മാത്രമല്ല ഫാസ്റ്റ് ബോളര്മാര്ക്കും ഉണ്ട് ഫാബ് ഫോർ, തിരഞ്ഞെടുത്ത് സഹീർ ഖാൻ; ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ പട്ടികയിൽ

മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളർ സഹീർ ഖാൻ ഫാസ്റ്റ് ബൗളർമാരുടെ ‘ഫാബ് ഫോർ’ തിരഞ്ഞെടുത്തു. ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും അദ്ദേഹം തന്റെ ലിസ്റ്റിൽ ചേർത്തു. ടെസ്റ്റ് ഫോർമാറ്റിൽ ദേശീയ ടീമിൻ്റെ വിജയങ്ങളിൽ ബുംറയും ഷമിയും വലിയ പങ്കുവഹിച്ചതായി അദ്ദേഹം പരാമർശിച്ചു.

സഹീർ തൻ്റെ മികച്ച 4-5 സീമർമാരെ തിരഞ്ഞെടുത്തു. കാഗിസോ റബാഡ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ് എന്നിവരാണ് ഇതിഹാസ ക്രിക്കറ്ററെ വിസ്മയിപ്പിച്ച മറ്റ് സ്പീഡ്സ്റ്റർമാർ. “ഇന്ത്യ തുടർച്ചയായി രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ കളിച്ചു, ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എൻ്റെ ഫാബ് ഫോറിൻ്റെ ഭാഗമാണ്.

“ഇവരെ കൂടാതെ, ഞാൻ കഗിസോ റബാഡയെയും ജോഷ് ഹേസൽവുഡിനെയും തിരഞ്ഞെടുക്കും. പാറ്റ് കമ്മിൻസും മികച്ചവനാണ്. റെഡ്-ബോൾ ഫോർമാറ്റിൽ സ്വാധീനം ചെലുത്തിയ നാലോ അഞ്ചോ ബൗളർമാർ ഇവരാണ്, ”സഹീർ ഖാൻ ക്രിക്ക്ബസിനോട് പറഞ്ഞു.

ബുമ്രയും ഷമിയും മൂന്ന് ഫോർമാറ്റുകളിലായി ഇന്ത്യക്കായി ധാരാളം മത്സരങ്ങൾ ജയിപ്പിക്കുന്നതിൽ നിർണയാക പങ്ക് വഹിച്ചിട്ടുണ്ട്. കാൺപൂരിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് ബുംറ ഇപ്പോൾ കളിക്കുന്നത്. മറുവശത്ത്, ഷമി കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ്. 2024ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ടീം ഇന്ത്യയുടെ സാധ്യതകളിൽ ഷമിയും ബുംറയും നിർണായകമാകും.

Latest Stories

'മൂക്കിൻ തുമ്പത്ത് ഉണ്ടായിട്ടും സിദ്ദിഖിനെ പിടികൂടിയില്ല'; പൊലീസിനെതിരെ ചോദ്യങ്ങളുയരുമ്പോൾ സുപ്രീംകോടതിക്ക് മുൻപിലെ സർക്കാരിന്റെ തീപ്പൊരി 'പ്രസംഗം' എന്തിനുവേണ്ടി?

പാര്‍ട്ടിയ്ക്ക് വേണ്ടി വിധിയോടും പോരാടിയ വിപ്ലവകാരി; ജ്വലിക്കുന്ന ചെന്താരകമായി പുഷ്പന്‍

ലോഗോ മാറ്റിയെന്ന് തെറ്റിദ്ധരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ എയറിലാക്കി ആരാധകർ

'ജോക്കർ എന്ന് വിളിച്ചത് അദ്ദേഹത്തിനെയല്ല, ആ സിനിമയിലെ കഥാപാത്രത്തെ'; പ്രഭാസ് മികച്ച നടനെന്ന് അർഷാദ് വാർസി

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്തെന്ന് പരാതി; ഇല്ലെന്ന് പൊലീസ്

'1, 2, 3, 4 ഗെറ്റ് ഓൺ ദി ഡാൻസ് ഫ്ലോർ' സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ 'കോൾഡ്' പാൽമർ ഷോ!

നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള ഉന്നത നേതാവിനെ കൂടി വധിച്ചതായി ഇസ്രയേൽ; കൊല്ലപ്പെട്ടത് രഹസ്യാന്വേഷണ വിഭാഗം തലവന്‍

പ്രകാശ് കാരാട്ട് സിപിഎം പിബി- കേന്ദ്രകമ്മിറ്റി കോര്‍ഡിനേറ്റര്‍; ചുമതല കൈമാറി കേന്ദ്ര കമ്മിറ്റി

'സഹോദരിയുടെ മുൻ പങ്കാളികളുമായി ബന്ധം, അമ്മക്കെതിരെയും ആക്രമണം'; യൂട്യൂബര്‍ക്കെതിരെ നിയമനടപടിയുമായി അഭിരാമി സുരേഷ്

എന്തൊക്കെ മേളം ആയിരുന്നു; ജർമൻ കോച്ച്, കൊട്ട കണക്കിന് ഗോള്, അവസാനം പടക്ക കട ഖുദാ ഹവാ!