യോര്‍ക്കറുകളുടെ മാത്രമല്ല, മലിംഗ ഹാട്രിക്കുകളുടെയും തമ്പുരാന്‍

‘Before Malinga’s feat, no bowler in one-day history had managed four in four… and in os doing, threatened to produce the greatest one-day turnaround,’ Tony Greig said. ‘South Africa tried to laugh off the tag of chokers, but they were within a hair’s breadth, on that day, of doing what even they have never done before.’

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഹാട്രിക് നേട്ടം എന്നത് ഏതൊരും ബോളറും ഒരിക്കലെങ്കിലും ആഗ്രഹിക്കുന്ന, എന്നാല്‍ കൈവരിക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടും ഭാഗ്യവും വേണമെന്നത് പല ഇതിഹാസ ബോളര്‍മാരുടേയും കരിയറിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. ലോക ക്രിക്കറ്റിലെ മികച്ച ബോളര്‍മാരില്‍ പല ബോളര്‍മാര്‍ക്കും ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പോലും അവകാശപ്പെടാനില്ലാത്ത നേട്ടം. എന്നാല്‍ താരതമ്യേന അറിയപ്പെടാത്ത, കരിയര്‍ ശുഷ്‌കമായ ചിലര്‍ക്ക് ഭാഗ്യവശാല്‍ (??) ആ നേട്ടം ലഭിച്ചിട്ടുമുണ്ട്.

‘ Once in a blue moon ‘ എന്നൊക്കൊ പറയാവുന്ന ആ നേട്ടം പക്ഷെ ലസിത് മലിംഗ എന്ന വ്യത്യസ്തനായ ബോളര്‍ക്കു മുന്നില്‍ പലപ്പോഴും ഒന്നുമല്ലാതാകുന്നു. ഹാട്രിക് = മലിംഗ എന്ന സമവാക്യത്തിലേക്ക് അയാള്‍ ഈ വിലോഭനീയ നേട്ടത്തെ ചുരുക്കുന്നു. തന്റെ വ്യത്യസ്തമായ ഹെയര്‍സ്‌റ്റൈലും വ്യത്യസ്തമായ ബോളിംഗ് അക്ഷനും പോലെ ഹാട്രിക് നേട്ടത്തിലും വ്യത്യസ്തത പുലര്‍ത്താന്‍ അയാള്‍ക്കായി.

ക്രിക്കറ്റിലെ 3 ഫോര്‍മാറ്റുകളിലായി ഇന്നേ വരെ 106 ഹാട്രിക് പ്രകടനങ്ങള്‍ നടന്നപ്പോള്‍ അതില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് ഒരു പേസ് ബോളര്‍ക്ക് യോജിക്കാത്ത ശരീര പ്രകൃതിയുള്ള മലിംഗ തന്നെയാണ്. കഴിഞ്ഞ വര്‍ഷം 2019 സെപ്തംബര്‍ 24 ന് ല്‍ ന്യുസിലണ്ടിനെതിരായ T20 മല്‍സരത്തില്‍ നേടിയ ഹാട്രിക്കടക്കം എകദിനത്തില്‍ 3 തവണയും 20-20 ല്‍ 2 തവണയും ഹാട്രിക് നേടി ഇന്റര്‍ നാഷനല്‍ ലെവലില്‍ 5 തവണ ഈ നേട്ടം കൈവരിച്ച ഒരേ ഒരു താരമാണ്. മറ്റു പലര്‍ക്കും ഒരു പ്രാവശ്യം പോലും കൈവരിക്കാന്‍ പറ്റാത്ത അസുലഭ നേട്ടം 5 തവണ നേടി എന്നത് യുക്തികള്‍ക്ക് നിരക്കാത്ത ഒന്നായി തോന്നിയേക്കാം.

ഇവിടെയും അവസാനിക്കുനില്ല മലിംഗയുടെ ഹാട്രിക് വിശേഷങ്ങള്‍. 5 ല്‍ 2 തവണ അദ്ദേഹം നേടിയത് 4 പന്തുകളില്‍ 4 വിക്കറ്റുകള്‍ എന്ന മറ്റൊരു അത്ഭുത നേട്ടമാണ്.Dhanam Cric

Malinga, the World Cup hat-trick king

2007 ലോക കപ്പില്‍ നേടിയ ആദ്യ നേട്ടം ലോകത്തെ മുഴുവന്‍ ഞെട്ടിത്തരിപ്പിച്ച ഒരു പ്രകടനമായിരുന്നു. ജാക്വസ് കാലിസ് എന്ന അതികായന്‍ ക്രീസില്‍ നില്‍ക്കുപോള്‍ 210 എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് 6 ഓവറുകളില്‍ 5 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ വെറും 4 റണ്‍സ് വേണ്ടപ്പോള്‍ എതിരാളികള്‍ക്ക് സാധാരണ ഗതിയില്‍ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഒരു അട്ടിമറി ആ സമയത്ത് പ്രതീക്ഷിക്കുന്ന ബുദ്ധിസ്ഥിരതയുള്ള ഒരാളും പ്രതിക്ഷിക്കാത്ത നിമിഷത്തിലാണ് നായകന്‍ ജയവര്‍ധനെ 45 ഓം ഓവര്‍ എറിയാന്‍ മലിംഗക്ക് പന്ത് നല്‍കിയത്.

അതു വരെ ഓവറില്‍ 6 നടുത്ത് റണ്‍ നല്‍കി, 2 റണ്ണൗട്ട് അവസരങ്ങള്‍ പാഴാക്കി ആ മത്സരത്തെ മറക്കാനാഗ്രഹിച്ച മലിംഗ കളിയുടെ ഗതി മാറ്റുന്നതാണ് ആ ഓവറില്‍ കണ്ടത്. ഓവറിലെ ആദ്യ 4 പന്തുകളും തന്റെ ആവനാഴിയിലെ എക്കാലത്തേയും വജ്രായുധമായ യോര്‍ക്കറുകള്‍ പരീക്ഷിച്ച മലിംഗ 5 ആം പന്തില്‍ 13 റണ്‍സെടുത്ത് ബാറ്റ് ചെയ്തിരുന്ന ഷോണ്‍ പൊള്ളോക്കിനെ ഒരു സ്ലോ ബോള്‍ എറിഞ്ഞ് കബളിപ്പിച്ച് ലെഗ് സ്റ്റംപ് ഇളക്കി. അടുത്ത പന്തില്‍ ആന്‍ഡ്രൂ ഹാള്‍ കവറില്‍ ഫീല്‍ഡറുടെ കൈയില്‍ വിശ്രമിച്ചപ്പോഴും അപ്രതീക്ഷിതമായി ആരും ഒന്നും കരുതിയില്ല.

46-ാം ഓവര്‍ എറിഞ്ഞ ചമിന്ദ വാസിന്റെ ഓവറില്‍ 1 റണ്‍ മാത്രം നേടിയതോടെ ലക്ഷ്യം 4 ഓവറില്‍ 3 റണ്‍ ആയി. എന്നാല്‍ മലിംഗയുടെ അടുത്ത ഓവറില്‍ കളിയുടെ ഗതി മാറാന്‍ തുടങ്ങി .ഉറച്ചു നിന്ന കലിസ് ആ ഓവറിലെ ആദ്യ പന്തില്‍ സ്‌ക്വയര്‍ ഡ്രൈവറിന് ശ്രമിച്ചത് വിക്കറ്റ് കീപ്പര്‍ പിടിച്ചതോടെ ഹാട്രിക്കുകളുടെ രാജകുമാരന്‍ കരിയറിലെ ആദ്യ ഹാട്രിക്കിലെത്തി. ലോകകപ്പിലെ 5-ാമത്തെയും.

എന്നാല്‍ മലിംഗ അവിടെയും അവസാനിപ്പിച്ചില്ല. അടുത്ത പന്തിലെ യോര്‍ക്കര്‍ എന്‍ടിനിക്ക് പ്രതിരോധിക്കാന്‍ പറ്റാഞ്ഞതോടെ പിറന്നത് ചരിത്രം. 4 പന്തില്‍ 4 വിക്കറ്റ് .ഭക്ഷിണാഫ്രിക്കക്ക് നഷ്ടമായത് 9 -ാം വിക്കറ്റ്. സ്‌കോര്‍ 207/9 . ഇനിയും വേണം 3 റണ്‍സ്. അടുത്ത പന്തില്‍ അവസാന വിക്കറ്റായ ലാംഗര്‍വെര്‍ത്തിന്റെ ഓഫ് സ്റ്റമ്പ് പോയി എന്ന് കരുതിയതായിരുന്നു. എന്നാല്‍ 5 പന്തില്‍ 5 വിക്കറ്റ് എന്ന സൗഭാഗ്യം അതു വരെ കൂടെ നിന്ന ഭാഗ്യം മലിംഗയെ തുണച്ചില്ല.

അടുത്ത ഓവര്‍ എറിഞ്ഞ വാസ് 48 -ാം ഓവര്‍ മെയ്ഡന്‍ എറിഞ്ഞതിനിടെ ഡ്രെസിംഗ് റൂമിലിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമും ലോകമെമ്പാടും കളി കൊണ്ടിരിക്കുന്ന ആരാധകരും തരിച്ചു നില്‍ക്കെ ലാംഗര്‍വെര്‍ത്ത് 9 പന്തുകള്‍ അതിജീവിച്ചു കഴിഞ്ഞിരുന്നു.

49 -ാം ഓവര്‍ എറിഞ്ഞ മലിംഗ അത്ഭുതം സൃഷ്ടിക്കുമെന്ന് കരുതിയെങ്കിലും റോബിന്‍ പീറ്റേഴ്‌സണിന്റെ എഡ്ജ് തേര്‍ഡ് മാനിലുടെ ബൗണ്ടറിയിലേക്ക് പോയതോടെ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ അത്ഭുത ജയം ലങ്കയെ കൈവിട്ടു .

ശ്രീലങ്ക മത്സരം പരാജയപ്പെട്ടെങ്കിലും മലിംഗയുടെ ഇന്ദ്രജാലം ഒന്നുമല്ലാതാകാന്‍ പോയ ആ മാച്ചിനെ ചരിത്രത്തിലേക്ക് കൊണ്ടു പോയി. തന്റെ അവസാനഓവറില്‍ 3 വിക്കറ്റെടുത്തടക്കം 39 റണ്‍സിന് 5 വിക്കറ്റെടുത്ത ലാംഗര്‍വര്‍ത്തിനൊപ്പം തന്നെ അത്ഭുത പ്രകടനം നടത്തി മത്സരത്തെ അവിസ്മരണീയ പ്രകടനം നടത്തിയ മലിംഗയേയും സംഘാടകര്‍ മറന്നില്ല. ഇരുവരും ആ മത്സരത്തിലെ കളിയിലെ കേമന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു .

മലിംഗ പടിയിറങ്ങുമ്പോള്‍ വീരഗാഥകള്‍ ചരിത്രപുസ്തകത്തില്‍ ഇനിയും കാണാം …..

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം