യുവരാജിനെ മാത്രമല്ല ആ താരത്തെയും കോഹ്‌ലിയാണ് നൈസായി ഒഴിവാക്കിയത്, അവന് ഇഷ്ടമില്ലാത്തവർ എല്ലാവരും ടീമിൽ നിന്ന് പുറത്താണ്; ഗുരുതര ആരോപണവുമായി റോബിൻ ഉത്തപ്പ

2019 ലോകകപ്പ് ടീമിൽ നിന്ന് അമ്പാട്ടി റായിഡുവിനെ പുറത്താക്കിയത് അപ്രതീക്ഷിതമായ ഒരു തീരുമാനം ആയിരുന്നു. ടീമിൻ്റെ നാലാം നമ്പർ ബാറ്ററായി അതുവരെ കളിച്ചിരുന്ന താരം പെട്ടെന്ന് ഒരു സുപ്രഭാത്തിൽ ടീമിൽ നിന്ന് പുറത്തായി. എംഎസ്‌കെ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ അവഗണിച്ച് വിജയ് ശങ്കറിനെ ടീമിൽ എടുക്കുക ആയിരുന്നു. ത്രി ഡി താരമാണ് വിജയ് ശങ്കർ എന്നുള്ള അഭിപ്രായമാണ് അന്ന് പ്രസാദ് പറഞ്ഞ ന്യായീകരണം.

അന്ന് സെലെക്ഷൻ കമ്മിറ്റിയെ രൂക്ഷമായി വിമർശിച്ച റായുഡു, പകരക്കാരനായി ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള തൻ്റെ സാധ്യതകളെ കൂടി നശിപ്പിച്ചു. ലോകകപ്പിൽ ഇന്ത്യക്ക് രണ്ട് പകരക്കാരെ ആവശ്യമായി വന്നപ്പോൾ വലംകൈയ്യൻ ബാറ്ററെ അവർ ടീമിലേക്ക് ചേർത്തില്ല. യുവരാജ് സിങ്ങിൻ്റെ കരിയർ അവസാനിപ്പിച്ചതിന് വിരാട് കോഹ്‌ലിയെ നേരത്തെ കുറ്റപ്പെടുത്തിയ റോബിൻ ഉത്തപ്പ, ഇപ്പോൾ റായിഡുവിനെ ഒഴിവാക്കിയതിന് താരത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോഹ്‌ലി പറഞ്ഞത് ഇങ്ങനെ:

“വിരാട് കോഹ്‌ലിക്ക് ഇഷ്ടപ്പെടാത്തവർ എല്ലാം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അമ്പാട്ടി റായിഡുവായിരുന്നു മികച്ച ഉദാഹരണം. നിങ്ങൾക്ക് അവനോട് സങ്കടം തോന്നുന്നു. താരത്തിന് മുന്നിൽ ബിസിസിഐ വാതിൽ അടക്കുകയാണ് ചെയ്തത്. ലോകകപ്പ് കളിക്കാൻ തയ്യാറായെങ്കിലും ഇടം നൽകിയില്ല. അത് ന്യായമായിരുന്നില്ല. ”

2019-ൽ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാത്തതിന്റെ പിന്നാലെ റായിഡു വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നെ താരം തീരുമാനം മാറ്റി. പിന്നീടൊരിക്കലും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. 2022-ൽ അദ്ദേഹം രണ്ടാം തവണ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും തൻ്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 2023-ൽ റായിഡു വിരമിക്കുമ്പോൾ അദ്ദേഹം 55 ഏകദിനങ്ങളും 6 ടി20 യും കളിച്ചു.

Latest Stories

വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പിസി ജോര്‍ജ്ജ്

അങ്ങനെ അവൻ ഇപ്പോൾ ടീമിനെ നയിക്കേണ്ട, പുതിയ ക്യാപ്റ്റന്റെ പേരിൽ ഗംഭീർ - അഗർക്കാർ ഉടക്ക്; തമ്മിലടി അതിരൂക്ഷം

ശങ്കറിന്റെ ഗെയിം ഓവര്‍? '2.0' മുതല്‍ സംഭവിച്ചതന്ത്? ഹിറ്റുകളുടെ രാജാവ് ഫ്‌ളോപ്പുകളിലേക്ക് കൂപ്പുകുത്തുമ്പോള്‍!

നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം; പ്രഖ്യാപനവുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനം

ഗോപന്റെ കല്ലറ പൊളിക്കും; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടർ

"വിരാട് കൊഹ്‌ലിയെ ഫോമിലാക്കാനുള്ള വഴി എനിക്ക് അറിയാം"; മുൻ പാക്കിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി അല്ല: കെ.ആര്‍ മീര

രോഹിത് വിരമിക്കൽ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു, അവസാന മത്സരം അപ്പോൾ; സ്ഥിതീകരണവുമായി റിപ്പോർട്ടുകൾ

ഒരു നിര തന്നെയുണ്ട് മക്കളേ പുറത്തിറങ്ങാൻ; 2025 ജനുവരിയിൽ പുറത്തിറങ്ങാൻ പോകുന്ന ബൈക്കുകൾ ..

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം