രോഹിതും ബുംറയും സിറാജും അല്ല, ഈ തലമുറയിലെ എന്റെ ഇഷ്ട താരം അവനാണ്: വിരാട് കോഹ്‌ലി

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ വിരാട് കോഹ്‌ലി തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. മൂന്ന് അർദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പടെ 9 മത്സരങ്ങളിൽ നിന്നായി 430 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ കൈലാണ് നിലവിലെ ഓറഞ്ച് ക്യാപ്പ്. അദ്ദേഹത്തിൻ്റെ ഈ മികച്ച പ്രകടനം ഐസിസി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്.

സച്ചിൻ ടെണ്ടുൽക്കറും വിവിയൻ റിച്ചാർഡ്‌സും ആയിരുന്നു ക്രിക്കറ്റ് കരിയർ ആരംഭിച്ചപ്പോൾ മുതൽ ഉള്ള വിരാടിന്റെ പ്രിയ താരങ്ങൾ. ഈ രണ്ട് ഇതിഹാസങ്ങളെയും കോഹ്‌ലി പല വേദിയിൽ പുകഴ്ത്തിയിട്ടുണ്ട്. അതേസമയം നിലവിലെ തലമുറയിലെ തന്റെ പ്രിയ താരത്തിന്റെ പേര് കോഹ്‌ലി പറഞ്ഞിരിക്കുക്കുകയാണ്.

“ഇപ്പോഴത്തെ തലമുറയുടെ കാര്യം പറയുമ്പോൾ താരത്തിന് ബെൻ സ്റ്റോക്സിനെ ഇഷ്ടമാണ്. എൻ്റെ പ്രിയപ്പെട്ട നിലവിലെ ക്രിക്കറ്റ് താരം ബെൻ സ്റ്റോക്‌സാണ്,” അദ്ദേഹം പറഞ്ഞു. കോഹ്‌ലിയും സ്റ്റോക്സും പരസ്പരം നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അവർ കടുത്ത എതിരാളികളാണ്.

ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ നയിച്ചപ്പോൾ വിരാട് – അനുഷ്ക ദമ്പതികൾക്ക് അനുഷ്ക രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനാൽ മത്സരങ്ങൾ നഷ്ടമായി.

റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അടുത്തകാലത്ത്ത് ബെൻ സ്റ്റോക്സ് അടുത്ത് ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. കാൽമുട്ടിലെ ശസ്ത്രക്രിയയിൽ നിന്ന് വന്ന ശേഷം ഇപ്പോൾ വിശ്രമത്തിൽ ഇരിക്കുന്ന സ്റ്റോക്സ് ടെസ്റ്റിൽ ഒരു നല്ല ദീർഘമായ കരിയർ ലക്‌ഷ്യം വെക്കുന്നു

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി