രോഹിത്തോ ബുംറയോ അല്ല!, തന്‍റെ മികച്ച രണ്ട് സുഹൃത്തുക്കളാരെന്ന് പറഞ്ഞ് ഷമി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ മികച്ച രണ്ട് സുഹൃത്തുക്കള്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വിരാട് കോഹ്‌ലിയും ഇഷാന്ത് ശര്‍മ്മയും ഇന്ത്യന്‍ ടീമിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് ഷമി വെളിപ്പെടുത്തി. പരിക്കിനെത്തുടര്‍ന്ന് കളിയില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ഇവര്‍ തന്നെ നിരന്തരം വിളിച്ച് താരങ്ങല്‍ തിരക്കിയിരുന്നെന്ന് പേസര്‍ കൂട്ടിച്ചേര്‍ത്തു.

‘വിരാട് കോഹ്ലിയും ഇഷാന്ത് ശര്‍മ്മയും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എനിക്ക് പരിക്കേറ്റപ്പോള്‍ അവര്‍ എന്നെ നിരന്തരം വിളിച്ചിരുന്നു,’ ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ ഷമി പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെത്തുടര്‍ന്ന് ഷമി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും 2024ലെ ടി20 ലോകകപ്പ് താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ടീമിലെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് ഷമി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ശക്തമായ പേസ് ത്രയത്തെ താരം രൂപപ്പെടുത്തുന്നു. പരിക്കിന് ശേഷം നെറ്റ്സില്‍ ബോളിംഗിലേക്ക് തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ തന്റെ തിരിച്ചുവരവില്‍ ശുഭാപ്തിവിശ്വാസത്തിലാണ്.

അതേസമയം, ലോകകപ്പില്‍ ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഷമി നടത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു താരം. ഒരു ലോക ചാമ്പ്യനാകാന്‍ പേസര്‍ സ്വപ്നം കാണുന്നു. ടി20 ലോകകപ്പില്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുമായിരുന്നു. ടി20 ലോകകപ്പ് നഷ്ടമായപ്പോള്‍, കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നും ലോകകപ്പ് കളിച്ച ഓരോ കളിക്കാരനും വിജയിക്കാന്‍ അര്‍ഹതയുണ്ടെന്നും ഷമി പറഞ്ഞു.

Latest Stories

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

CSK UPDATES: രാരീ രാരീരം രാരോ....ഉറക്കം വരാത്തവരും ഉറക്കം കുറവുള്ളവർക്കും ചെന്നൈ ബാറ്റിംഗ് കാണാം; സഹതാരങ്ങൾ പോലും ഗാഢനിദ്രയിലായ പ്രകടനം; ചിത്രങ്ങൾ കാണാം

വയനാട് പുനര്‍നിര്‍മ്മാണം, ജനങ്ങളുടെ ആവശ്യങ്ങളും പ്രകൃത്യാധിഷ്ഠിത വികസനവും മുഖവിലയ്‌ക്കെടുക്കാതെ അവഗണിക്കപ്പെടുമ്പോള്‍

ചൈനയുമായുള്ള കടുത്ത മത്സരം നിലനിൽക്കെ, ശ്രീലങ്കയിൽ ഊർജ്ജ കേന്ദ്രം വികസിപ്പിക്കാൻ ഇന്ത്യ

CSK UPDATES: ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടെസ്റ്റ് കളിക്കുന്ന ടീം നിങ്ങൾ തന്നെയാടാ ഉവ്വേ, അതിദുരന്തമായി ചെന്നൈ സൂപ്പർ കിങ്സിന്റെ കണക്കുകൾ; ഇതിന് ന്യായീകരണം ഇല്ല

CSK VS DC: ധോണി ഇന്ന് വിരമിക്കുന്നു? ചെന്നൈയുടെ കളി കാണാനെത്തി രക്ഷിതാക്കള്‍, ഞെട്ടലില്‍ ആരാധകര്‍, സോഷ്യല്‍ മീഡിയ നിറച്ച് വൈറല്‍ പോസ്റ്റുകള്‍