സച്ചിനും ലാറയും കോഹ്‌ലിയും അല്ല, ലോകത്തിലെ ഏറ്റവും മികച്ച താരം അവനാണ്; ആരും അംഗീകരിക്കുന്നില്ല എന്ന് മാത്രം: റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസിനെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനായി തിരഞ്ഞെടുത്തു. 166 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 45 സെഞ്ചുറികളും 58 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 55.37 ശരാശരിയിൽ 13,289 റൺസാണ് കാലിസ് നേടിയത്. 32.65 ശരാശരിയിൽ 292 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.

യൂട്യൂബിൽ ദി ഹൗവി ഗെയിംസ് പോഡ്കാസ്റ്റിൽ സംസാരിക്കവേ പോണ്ടിംഗ് പ്രഖ്യാപിച്ചു, “എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനാണ് ജാക്വസ് കാലിസ്. മറ്റാരെയും ഞാൻ കാര്യമാക്കുന്നില്ല.” തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു “അവനാണ് എനിക്ക് ഫുൾ സ്റ്റോപ്പ്. പതിമൂവായിരം റൺസ്, 45 ടെസ്റ്റ് സെഞ്ചുറികൾ, 300 വിക്കറ്റുകൾ – എന്തൊരു അവിശ്വസനീയമായ കരിയർ. നിങ്ങൾക്ക് 300 വിക്കറ്റുകൾ എടുക്കാം അല്ലെങ്കിൽ 45 ടെസ്റ്റ് സെഞ്ചുറികൾ സ്കോർ ചെയ്യാം, എന്നാൽ രണ്ടും ഒരേസമയം ചെയ്യുന്നത് ശ്രദ്ധേയമാണ്. രണ്ടും ജാക്വസ് നേടിയിട്ടുണ്ട്.”

ഒരു ഫീൽഡർ എന്ന നിലയിൽ കാലിസിൻ്റെ കഴിവുകൾ പോണ്ടിംഗ് എടുത്തുപറഞ്ഞു, സ്ലിപ്പ് കോർഡനിലെ അദ്ദേഹത്തിൻ്റെ മികവിനെക്കുറിച്ച് സംസാരിച്ചു “അദ്ദേഹത്തിന് സ്ലിപ്പിൽ അസാധ്യ മികവ് ഉണ്ടായിരുന്നു. ക്യാച്ചുകൾ അവൻ നഷ്ടപെടുത്തുന്നത് കുറവായിരുന്നു.”

168 ടെസ്റ്റുകളിൽ നിന്ന് 51.85 ശരാശരിയിൽ 13,378 റൺസ് നേടിയ പോണ്ടിംഗ്, സച്ചിൻ ടെണ്ടുൽക്കറെയും ബ്രയാൻ ലാറയെയും പോലുള്ള കളിക്കാർക്ക് ലഭിച്ച അത്രയും അംഗീകാരം കാലിസിന് ലഭിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു. “അദ്ദേഹം ഏറ്റവും മികച്ചവനും ഏറ്റവും അണ്ടർ റേറ്റഡ് ആണെന്നും ഞാൻ കരുതുന്നു,” പോണ്ടിംഗ് പറഞ്ഞു. “അവൻ്റെ സ്വഭാവവും വ്യക്തിത്വവും കൊണ്ടാവാം, അവൻ വേണ്ടത്ര സംസാരിക്കപ്പെടുന്നില്ല. അവൻ ഒരു താഴ്ന്ന പ്രൊഫൈൽ സൂക്ഷിക്കുന്നു, മാധ്യമ പ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടാത്തതിനാൽ, അവൻ അൽപ്പം അവഗണിക്കപ്പെടുന്നു.”

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?