വീശിയിട്ട് ഒന്നും കൊള്ളുന്നില്ലലോ ഹാർദിക്കെ; ഇന്ത്യയെ തളച്ച് സൗത്ത് ആഫ്രിക്കൻ ബോളേഴ്‌സ്

സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ടി-20 യിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റെർസ്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ഇന്ത്യ 120/6 എന്ന നിലയിലാണ് നിർത്തിയിരിക്കുന്നത്. ഹാട്രിക്ക് സെഞ്ചുറി പ്രതീക്ഷിച്ച് ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ തുടക്കത്തിൽ തന്നെ പൂജ്യത്തിന് പുറത്തായി. രണ്ടാം ഓവറിൽ യുവ താരം അഭിഷേക് ശർമ്മ 5 പന്തിൽ 4 റൺസ് മാത്രമാണ് നേടിയത്. പിന്നീട് വന്ന സൂര്യ കുമാർ യാദവ് 9 പന്തിൽ 4 റൺസ് നേടി നിറം മങ്ങി.

ഇതോടെ കളി സൗത്ത് ആഫ്രിക്കയുടെ വരുതിയിലാക്കി. നിരവധി ബോളുകൾ ഡോട്ട് ആക്കിയെങ്കിലും ഹാർദിക്‌ പാണ്ട്യ 45 പന്തിൽ 39* നേടി പൊരുതി. കൂടാതെ തിലക് വർമ്മ 20 പന്തിൽ 20, അക്‌സർ പട്ടേൽ 21 പന്തിൽ 27, അർശ്ദീപ് സിങ് 6 പന്തിൽ 7* എന്നിവർ ചേർന്നാണ് ഇന്ത്യയെ 120 ഇൽ എത്തിച്ചത്.

മികച്ച പ്രകടനം തന്നെയാണ് സൗത്ത് ആഫ്രിക്കൻ ബോളർമാർ കാഴ്ച വെച്ചത്. മാർക്കോ ജാൻസൻ, ജെറാദ് കോട്സി, ആദിൽ സിംലയിൻ, ഐഡൻ മാർക്രെം, എങ്കബാ പീറ്റർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

Latest Stories

തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്, ഉമ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിൽ

എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ

കശ്മീരിൽ കനത്തമഞ്ഞുവീഴ്ചയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് തുണയായി ജാമിയ മസ്ജിദ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025: ആദ്യ ഫൈനലിസ്റ്റ് ആരെന്നതില്‍ സ്ഥിരീകരണമായി

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ

2024-ല്‍ മാരുതി കാറുകളെ വരെ മുട്ടുകുത്തിച്ച ആ ടാറ്റ കാർ!

ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: നോമിനികളെ വെളിപ്പെടുത്തി ഐസിസി, ആരാധകര്‍ക്ക് നിരാശ