ഒന്നും അവസാനിച്ചിട്ടില്ല രാമാ, ഒരു അവസരം കൂടിയുണ്ട് ബാക്കി; ലോക ക്രിക്കറ്റിലെ ബോളർമാർക്ക് എല്ലാം ഭീഷണിയായ സൂപ്പർതാരം സൗത്താഫ്രിക്കൻ ടീമിലേക്ക്; ആരാധകർക്ക് ഞെട്ടൽ

ഫാഫ് ഡു പ്ലെസിസ്, റിലീ റോസോ, ക്വിന്റൺ ഡി കോക്ക് തുടങ്ങിയ മുതിർന്ന താരങ്ങൾ ഇപ്പോഴും 2024 ടി20 ലോകകപ്പിന് പരിഗണനയിലുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെ വൈറ്റ് ബോൾ കോച്ച് റോബ് വാൾട്ടർ ഊന്നിപ്പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രോട്ടീസ് പ്രഖ്യാപിച്ചപ്പോൾ, ടി 20 തീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പരിശീലകൻ പറയുന്നത്.

ഏകദിന ടി 20 ടീമിനെ ഐഡൻ മാർക്രം നയിക്കുമ്പോൾ ടെസ്റ്റ് ടീമിനെ ബാവുമ തന്നെ നയിക്കും. T20I ടീമിന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് വരാനിരിക്കുന്ന പരമ്പരകളിൽ ഉള്ള പ്രകടനം നോക്കി ആയിരിക്കുമെന്നും പരിശീലകൻ പറയുന്നു.മാർക്വീ ടൂർണമെന്റിനുള്ള ടീമിനെ രൂപപ്പെടുത്തുന്നതിൽ എസ്എ20യും ഐപിഎല്ലും ഉൾപ്പെടെ വരാനിരിക്കുന്ന ടി20 ലീഗുകളുടെ പ്രാധാന്യം വാൾട്ടർ അംഗീകരിച്ചു. ഇപ്പോൾ ടീമിന് പുറത്തുള്ള താരങ്ങൾക്കും ടീമിൽ എത്താൻ അവസരം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

“ചില പ്രധാന ബൗളർമാരുടെ അഭാവം കണക്കിലെടുത്ത്, ഫാഫ് ഡു പ്ലെസിസ്, റിലീ റോസോ, ക്വിന്നി എന്നിവരെപ്പോലുള്ള കളിക്കാർ അടുത്ത വർഷം T20 ലോകകപ്പിനും വരാനിരിക്കുന്ന SA20 നും വേണ്ടിയുള്ള കണക്കുകൂട്ടലുകളിൽ ഉൾപ്പെട്ടേക്കാം. നിലവിൽ ഒപ്പമുള്ള 80 ശതമാനം പേരും സജ്ജരാണെന്ന് തോന്നുമെങ്കിലും മറ്റുള്ളവർക്ക് അവരുടെ വാദം ഉന്നയിക്കാൻ തീർച്ചയായും ഇടമുണ്ട്, ”വാൾട്ടർ പറഞ്ഞു.

“ലോകകപ്പിന്റെ പശ്ചാത്തലത്തിൽ SA20 ന് കാര്യമായ പ്രാധാന്യമുണ്ട്. നിലവിൽ ടീമിന് ഒപ്പമുള്ളവർ മികച്ച പ്രകടനം നടത്തുമെന്ന് കരുതുകയാണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഗ് ബാഷ് ലീഗ് പ്രതിബദ്ധതകൾ കാരണം ക്വിന്റൺ ഡി കോക്കിന് ഇന്ത്യയ്‌ക്കെതിരായ ടി20 ഐ പരമ്പര നഷ്ടമാകും. ഫാഫ് ഡു പ്ലെസിസും റിലീ റോസോവും പരിമിതമായ അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമാണ് കളിക്കുന്നത്. പക്ഷെ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ലീഗിൽ ഈ താരങ്ങൾ സജീവമായി കളിക്കുന്നു. SA20, BBL, പാകിസ്ഥാൻ സൂപ്പർ ലീഗ്, ഐപിഎൽ എന്നിവയുൾപ്പെടെ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ലീഗുകളിൽ മൂവരും വരും മാസങ്ങളിൽ സജീവമായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ