കാര്യമായൊന്നും സംഭവിക്കാന്‍ പോകുന്നില്ല, സഞ്ജുവിനെ ബിസിസിഐ കോമാളിയാക്കുകയാണ്

ഏതെങ്കിലും ഐസിസി ഏകദിന ഇവന്റ് വരുമ്പോള്‍ സഞ്ജുവിനെ ടി20 സ്‌ക്വാഡില്‍ എടുക്കും, ഇനി ടി 20 ഇവന്റ് ആണ് വരുന്നത് എങ്കില്‍ ഏകദിന സ്‌ക്വാഡില്‍ എടുക്കും. ഇത് വളരെ മികച്ച ഒരു ഇത് ആണ്. കഴിഞ്ഞ ടി20 വേള്‍ഡ് കപ്പ് സ്‌ക്വാഡില്‍ ഇടം നേടി എങ്കിലും കാഴ്ച്ചക്കാരന്‍ മാത്രം ആക്കാന്‍ ആയിരുന്നു സഞ്ജുവിന്റെ വിധി.

ഇനി ഇപ്പോള്‍ വരുന്നത് ചാമ്പ്യന്‍സ് ട്രോഫി ആണ് അത് ഏകദിന ഫോര്‍മാറ്റ് ആണ് അത് കൊണ്ട് താന്‍ ഇന്ത്യക്കായി കളിച്ച അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിന് ഏകദിന സ്‌ക്വാഡില്‍ ഇടമില്ല, സ്വാഭാവികം. മറിച്ച് ടി20 സ്‌ക്വാഡില്‍ ഇടമുണ്ട്. അതും സ്‌ക്വാഡില്‍ മാത്രം ആയി ഒതുങ്ങാന്‍ ആണ് സാധ്യത. കാരണം മൂന്ന് ടി 20 ഉള്ളതില്‍ ഇന്ന് ആദ്യത്തെ മാച്ചില്‍ പ്ലെയിങ് 11ല്‍ ഇടമില്ല.

ദ്രാവിഡ് കോച്ച് ആയി വന്നപ്പോള്‍ സഞ്ജുവിന്റെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് കരുതി, പക്ഷേ ഒന്നും നടന്നില്ല. ട്വീറ്റിലും ഇന്റര്‍വ്യൂസിലും ഒക്കെ സഞ്ജുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്ന ഗൗതം ഗംഭീര്‍ കോച്ച് ആയി വന്നപ്പോളും കാര്യങ്ങള്‍ക്ക് ഒരു മാറ്റവുമില്ല. പുതുമ ഒന്നും തോന്നിയില്ല പ്രേഡിക്ക്റ്റബിള്‍ ആയിരുന്നു.

ഇതൊക്കെ കാണുമ്പോള്‍ ആരാധകര്‍ക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ സഞ്ജുവിന്റെ അവസ്ഥ എന്താണോ എന്തോ.
കാര്യങ്ങളെ നൈസ് ആയി ഡീല്‍ ചെയ്യുന്ന എല്ലാം ശാന്തമായി കൈകാര്യം ചെയ്യുന്ന സഞ്ജുവിന്, സഞ്ജുവിന്റെ ആ മെന്റല്‍ സ്ട്രെങ്ത്തിന് ഒരു വലിയ സല്യൂട്ട് !

എഴുത്ത്: ജോ മാത്യൂ 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍