നിങ്ങൾ കേട്ടതൊന്നുമല്ല 2007 ലോകകപ്പ് ഫൈനലിൽ നടന്നത്, അവസാന ഓവറിൽ ധോണി ചെയ്തത് അതായിരുന്നു; വലിയ വെളിപ്പെടുത്തൽ നടത്തി ഷോയിബ് മാലിക്ക്

എംഎസ് ധോണിയും കൂട്ടരും ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടി20 ലോകകപ്പ് നേടിയിട്ട് 15 വർഷത്തിലേറെയായെങ്കിലും, ആ മത്സരത്തിന്റെ വിജയത്തിന്റെ ഓർമ്മകൾ ഇത്ര വര്ഷം കഴിഞ്ഞിട്ടും ഇന്ത്യൻ ടീമിനെ വിട്ടുപോയിട്ടില്ല. കാരണം അതിനുശേഷം ആ ടി20 ട്രോഫി സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഇന്ത്യയുടെ വിജയവുമായി ബന്ധപ്പെട്ട് വലിയ ഒരു കമന്റ് പറഞ്ഞിരിക്കുകയാണ് ഷോയിബ് മാലിക്ക്.

അവസാന ഓവറിൽ ജോഗീന്ദർ ശർമ്മ എറിഞ്ഞ മത്സരത്തിൽ ഇന്ത്യ അഞ്ച് റൺസിന് വിജയിച്ചു. മുതിർന്ന താരങ്ങൾ പിന്മാറിയതിനാൽ മാത്രമാണ് ധോണി അത്തരം ഒരു തീരുമാനം എടുത്തതെന്നും അവസാനം ജോഗിന്ദർ ആ വെല്ലുവിളി ഏറ്റെടുക്കുക ആയിരുന്നു എന്നും മാലിക്ക് പറയുന്നു.

“ഞാൻ പേരുകൾ എടുത്ത് പറയില്ല . ഇന്ത്യയുടെ ഓരോ പ്രധാന ബൗളർമാർക്കും ഓരോ ഓവർ ബാക്കിയുണ്ടായിരുന്നു. ധോണി എല്ലാവരോടും ആവശ്യപ്പെട്ടെങ്കിലും അവസാന ഓവർ എറിയാൻ അവർ തയ്യാറായില്ല. മിസ്ബയ്ക്ക് പന്തെറിയാൻ അവർ ഭയന്നു. അവൻ അത്ര നന്നായിട്ടാണ് കളിച്ചിരുന്നത്.”

“ആളുകൾ എപ്പോഴും സംസാരിക്കുന്നത് മിസ്ബയുടെ ആ സ്കൂപ്പിനെക്കുറിച്ചാണ്. ഞാൻ നിങ്ങളോട് പറയുന്നു, ഇത് അവസാന വിക്കറ്റ് അല്ലായിരുന്നുവെങ്കിൽ, അവൻ അത് മറ്റൊരു രീതിയിൽ ഫിനിഷ് ചെയ്യുമായിരുന്നു. ഒരുപക്ഷെ അതൊരു ഗ്രൗണ്ട് ഷോട്ട് ആയിരിക്കും , ”അദ്ദേഹം കൂട്ടിച്ചേർത്തു.

ശർമ്മയ്‌ക്കെതിരെ താൻ ആ ഷോട്ട് കളിച്ചത് എന്തുകൊണ്ടാണെന്ന് മുൻ പാക് നായകൻ വിശദീകരിച്ചു.

“ടൂർണമെന്റിലുടനീളം ഞാൻ കളിച്ച ഷോട്ട് അതായിരുന്നു. ഒരു ബൗണ്ടറി നേടുക എന്നതായിരുന്നു പ്ലാൻ, അപ്പോൾ സ്കോർ സമനിലയിലാകും, അവർ ഫീൽഡ് റിഗ്ത് ആക്കും, എന്നിട്ട് ഞാൻ മത്സരം പൂർത്തിയാക്കും, ”മിസ്ബ ഓർമ്മിച്ചു.

2007 ഫൈനലിനെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ ഇപ്പോഴും വികാരാധീനനായത് എന്തുകൊണ്ടാണെന്നും മാലിക് ഓർമ്മിപ്പിച്ചു.

Read more

“ഞാൻ സങ്കടപ്പെട്ട് ഇരിക്കുന്ന ആൾ അല്ല. ആ തോൽവി എന്നെ സങ്കടപ്പെടുത്തി. ബാക്കിയുള്ള ടീമുകളെ അപേക്ഷിച്ച് ഞങ്ങൾ ഒരു പടി മുന്നിലായിരുന്നു. 2007 ലോകകപ്പ് ടീമിൽ ഞങ്ങൾ ആധിപത്യം പുലർത്തി. നിർഭാഗ്യവശാൽ, ഞങ്ങൾക്ക് ഫൈനലിൽ വിജയിക്കാനായില്ല, ”അദ്ദേഹം പറഞ്ഞു.