'കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണ്'; വിഷം ചീറ്റി പാകിസ്ഥാന്‍ താരം

2023 ഏകദിന ലോകകപ്പിനിടെ വിരാട് കോഹ്ലിയെ സ്വാര്‍ത്ഥനെന്ന് മുദ്രകുത്തി പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. നേരത്തെ 2023ലെ ലോകകപ്പിനിടെ ഹഫീസ് കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ചത് വിവാദമായിരുന്നു. എന്നാല്‍ കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണെന്നും ആ പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും ഹഫീസ് പറഞ്ഞു.

കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണ്. ക്രിക്കറ്റിന്റെ നിലയില്‍ നിന്ന് നോക്കുമ്പോള്‍ കളിക്കേണ്ടത് ടീമിന്റെ വിജയത്തിനായാണ്. ഏത് താരമാണ് കളിക്കുന്നതെന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ആരായിരുന്നാലും ടീമിന്റെ വിജയത്തിനായാണ് കളിക്കേണ്ടത്.

ടീമിനാവശ്യമായത് ഏറ്റവും മികച്ച രീതിയില്‍ നല്‍കാന്‍ ശ്രമിക്കണം. പലരും 95കളില്‍ നില്‍ക്കുമ്പോള്‍ ആക്രമണം നിര്‍ത്തി സെഞ്ച്വറിക്കായി പ്രതിരോധിച്ച് കളിക്കുന്നത് കാണാം. എന്നാല്‍ സെഞ്ച്വറിക്ക് ശേഷം ഇവര്‍ വലിയ ഷോട്ടുകളും കളിക്കും. എങ്കില്‍ 90കളില്‍ ഇതേ ഷോട്ടുകള്‍ കളിച്ചാല്‍ പോരേ.

എന്നെ സംബന്ധിച്ച് എപ്പോഴും മുന്‍ഗണന കൊടുക്കേണ്ടത് ടീമിനാണ്. 2023ലെ ലോകകപ്പിലും കോഹ്‌ലി സെഞ്ച്വറിക്കായി നിരവധി പന്തുകള്‍ പാഴാക്കി കളയുന്നത് കണ്ടു. കോഹ്‌ലിയുടെ സെഞ്ച്വറികളിലൂടെ കടന്ന് പോയാല്‍ നിങ്ങള്‍ക്കത് മനസിലാകും. എന്നെ സംബന്ധിച്ച് വ്യക്തിഗത നേട്ടങ്ങള്‍ക്ക് ക്രിക്കറ്റില്‍ പ്രസക്തിയില്ല- ഹഫീസ് പറഞ്ഞു.

Latest Stories

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം