അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജുവിന്‍റെ സമയം, വൈകാതെ നായകസ്ഥാനത്തേക്ക്!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജു സാംസണിന്റെ സമയമാണ് വരാനിരിക്കുന്നതെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ. വൈകാതെ നായകസ്ഥാനത്തും സഞ്ജുവിനെ കാണാന്‍ സാധിക്കുമെന്നും അങ്ങനെയൊരു അവസരം സഞ്ജുവിന്റെ വഴിക്കു വരിക തന്നെ ചെയ്യുമെന്നും ഉത്തപ്പ പ്രവചിച്ചിച്ചു.

സഞ്ജു സാംസണിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തില്‍ എനിക്കു ഒരുപാട് സന്തോഷമുണ്ട്. അവന്‍ ഇന്ത്യക്കു വേണ്ടി ഇനിയും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്വയ്ക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ വളരെ മികച്ചൊരു സ്ഥിതിയിലേക്കു കൊണ്ടു പോവാനും സഞ്ജുവിനു സാധിക്കും.

സമയം ഇനിയും മുന്നോട്ടു പോകവെ ദേശീയ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായെല്ലാം നമുക്കു അവനെ കാണാന്‍ സാധിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അങ്ങനെയൊരു അവസരം സഞ്ജുവിന്റെ വഴിക്കു വരിക തന്നെ ചെയ്യും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അവന്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. വളരെ മികച്ച രീതിയില്‍ തന്നെ ഈ റോള്‍ നിര്‍വഹിക്കാനും സഞ്ജുവിനു സാധിക്കുന്നുണ്ട്. ഇതു ഇന്ത്യന്‍ ടീമിന്റെ നേതൃനിരയിലേക്കു വരാന്‍ സഹായിച്ചേക്കും- ഉത്തപ്പ പറഞ്ഞു.

Latest Stories

തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടത്, രാജി വെയ്ക്കില്ലെന്ന് സജി ചെറിയാൻ

ട്രോളന്മാർക്ക് മുഹമ്മദ് ഷമിയുടെ വക സമ്മാനം, സഞ്ജയ് മഞ്ജരേക്കറെ എയറിൽ കേറ്റി താരം; സംഭവം ഇങ്ങനെ

'നടന്‍റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്‍, കാന്‍സര്‍ ആണെന്ന് അറിഞ്ഞിരുന്നു, വിളിക്കാന്‍ മടിച്ചു'

ബിസിസിഐ ആ ഇന്ത്യൻ താരത്തെ ചതിച്ചു, നൈസായി ഗംഭീറും അഗാർക്കറും അവനിട്ട് പണിതു; വമ്പൻ വെളിപ്പെടുത്തലുമായി ഹർഭജൻ സിംഗ്

ബിനാലെയുടെ ആറാം പതിപ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; ഡിസംബര്‍ 12ന് ആരംഭം; ക്യൂറേറ്റ് ചെയ്യാന്‍ നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പേസസും

ഇന്ത്യൻ ടീമിൽ അയാളെ ആർക്കും ഇഷ്ടമില്ല, ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്; തുറന്നടിച്ച് പ്രമുഖ ഓസ്‌ട്രേലിയൻ ലേഖകൻ; ഉന്നയിച്ചത് ഗുരുതര പ്രശ്നം

ആ മോഹന്‍ലാല്‍ ചിത്രത്തിന് പ്രമോഷന്റെ ആവശ്യമില്ല; സോഷ്യല്‍ മീഡിയ കത്തിച്ച് ബൈജു

സജി ചെറിയാന് തിരിച്ചടി; ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി

കട്ട കലിപ്പിൽ ലയണൽ മെസി; മത്സരത്തിനിടയിൽ കയർത്ത് താരം; സംഭവം ഇങ്ങനെ

ഐപിഎല്‍ ലേലം 2025: ഇത്തവണ അവന് വലിയ തുക മുടക്കാന്‍ ആരും തയ്യാറാകില്ല, വിലയിരുത്തലുമായി ഗവാസ്കര്‍