ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. സിറാജിനെ കൂടാതെ 3 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ഹാർദിക്കും തിളങ്ങിയതോടെ ഇന്ത്യൻ ജയം വളരെ എളുപ്പമായി. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ പിറന്ന ജയവും ഇന്നലെ പിറന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 51 റൺസ് മാത്രമാണ് എടുത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.2 ഓവറിൽ 50 റൺസിന് ഓൾഔട്ടായി. ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകർത്തത്. ഹാർദ്ദിക് പാണ്ഡ്യ 2.2 ഓവറിൽ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 17 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദശൻ ഹേമന്ദ 13 റൺസെടുത്തു. ലങ്കയുടെ അഞ്ച് താരങ്ങൾ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഒരൊറ്റ ഓവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകർച്ചയിൽനിന്ന് കരകയറാൻ ലങ്കയ്ക്ക് ആയില്ല. വെറും 92 പന്തിൽ ഒരു ഏകദിന ഇന്നിംഗ്സ് അവസാനിച്ചു എന്ന് പറയുമ്പോൾ ഉണ്ട് അതിലെ ആധിപത്യം എത്രത്തോളം ഉണ്ടെന്ന്.
ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ 10 വിക്കറ്റ് വിജയത്തിന് ശേഷം, ഇന്ത്യൻ കളിക്കാർ മൈതാനത്ത് ചില രസകരമായ നിമിഷങ്ങൾ പങ്കിട്ടു, ഇൻറർനെറ്റിൽ വൈറലാകുന്ന വീഡിയോകളിലൊന്നിൽ, വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ വിരാട് കോഹ്‌ലിയുടെ നടത്തം തമാശയായി അനുകരിക്കുന്നത് കാണാം. മറ്റ് സഹതാരങ്ങൾക്ക് മുന്നിൽ യുവ ക്രിക്കറ്റ് താരം തന്നെ കളിയാക്കുന്നത് കണ്ടപ്പോൾ, വിരാടും വിട്ടുകൊടുത്തില്ല. പ്രതികരണത്തിൽ, ഇഷാന്റെ നടത്തം പകർത്തി അനുകരിക്കുകയും ചെയ്തു, ഇത് സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരിൽ നിന്ന് വലിയ ആഹ്ലാദവും ക്ഷണിച്ചു. എന്തായാലും ഇന്ത്യൻ താരങ്ങൾ എല്ലാം നിറഞ്ഞ സന്തോഷത്തോടെയാണ് ഈ നിമിഷങ്ങളെ എല്ലാം നോക്കി കണ്ടത്
ടീമിലെ ഏറ്റവും സീനിയർ താരം ആയിട്ട് പോലും യുവതാരങ്ങളുമായി ചേർന്ന് സന്തോഷ നിമിഷങ്ങൾ പങ്കിടുന്ന കോഹ്‌ലിയെ ആരാധകർ പുകഴ്ത്തുകയാണ്. ഈ ഏഷ്യ കപ്പിൽ കാണിച്ച ഒത്തൊരുമ്മ ലോകകപ്പിൽ ഉണ്ടെങ്കിൽ ഇന്ത്യ ആ കിരീടവും സ്വന്തമാക്കുമെന്ന് ആരാധകർ പറയുന്നു.
Ishan Kishan mimics Virat Kohli's walk. (Rohit Juglan).
Virat Kohli counters it later! pic.twitter.com/1UWc7aaNsP
— Mufaddal Vohra (@mufaddal_vohra) September 17, 2023
Read more