മത്സരം പെട്ടെന്ന് തീർന്ന സ്ഥിതിക്ക് ഇനി അൽപ്പം എന്റർടൈന്റ്‌മെന്റ് ആകാം, വിരാട് കോഹ്‌ലിയും ഇഷാൻ കിഷനും ചേർന്നൊരുക്കിയ മിമിക്രി വീഡിയോ വൈറൽ; അടിക്ക് തിരിച്ചടിയുമായി ഇരുതാരങ്ങളും; വീഡിയോ വൈറൽ

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. സിറാജിനെ കൂടാതെ 3 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ഹാർദിക്കും തിളങ്ങിയതോടെ ഇന്ത്യൻ ജയം വളരെ എളുപ്പമായി. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ പിറന്ന ജയവും ഇന്നലെ പിറന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 51 റൺസ് മാത്രമാണ് എടുത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.2 ഓവറിൽ 50 റൺസിന് ഓൾഔട്ടായി. ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകർത്തത്. ഹാർദ്ദിക് പാണ്ഡ്യ 2.2 ഓവറിൽ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 17 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദശൻ ഹേമന്ദ 13 റൺസെടുത്തു. ലങ്കയുടെ അഞ്ച് താരങ്ങൾ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഒരൊറ്റ ഓവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകർച്ചയിൽനിന്ന് കരകയറാൻ ലങ്കയ്ക്ക് ആയില്ല. വെറും 92 പന്തിൽ ഒരു ഏകദിന ഇന്നിംഗ്സ് അവസാനിച്ചു എന്ന് പറയുമ്പോൾ ഉണ്ട് അതിലെ ആധിപത്യം എത്രത്തോളം ഉണ്ടെന്ന്.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ 10 വിക്കറ്റ് വിജയത്തിന് ശേഷം, ഇന്ത്യൻ കളിക്കാർ മൈതാനത്ത് ചില രസകരമായ നിമിഷങ്ങൾ പങ്കിട്ടു, ഇൻറർനെറ്റിൽ വൈറലാകുന്ന വീഡിയോകളിലൊന്നിൽ, വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ വിരാട് കോഹ്‌ലിയുടെ നടത്തം തമാശയായി അനുകരിക്കുന്നത് കാണാം. മറ്റ് സഹതാരങ്ങൾക്ക് മുന്നിൽ യുവ ക്രിക്കറ്റ് താരം തന്നെ കളിയാക്കുന്നത് കണ്ടപ്പോൾ, വിരാടും വിട്ടുകൊടുത്തില്ല. പ്രതികരണത്തിൽ, ഇഷാന്റെ നടത്തം പകർത്തി അനുകരിക്കുകയും ചെയ്തു, ഇത് സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരിൽ നിന്ന് വലിയ ആഹ്ലാദവും ക്ഷണിച്ചു. എന്തായാലും ഇന്ത്യൻ താരങ്ങൾ എല്ലാം നിറഞ്ഞ സന്തോഷത്തോടെയാണ് ഈ നിമിഷങ്ങളെ എല്ലാം നോക്കി കണ്ടത്

ടീമിലെ ഏറ്റവും സീനിയർ താരം ആയിട്ട് പോലും യുവതാരങ്ങളുമായി ചേർന്ന് സന്തോഷ നിമിഷങ്ങൾ പങ്കിടുന്ന കോഹ്‌ലിയെ ആരാധകർ പുകഴ്ത്തുകയാണ്. ഈ ഏഷ്യ കപ്പിൽ കാണിച്ച ഒത്തൊരുമ്മ ലോകകപ്പിൽ ഉണ്ടെങ്കിൽ ഇന്ത്യ ആ കിരീടവും സ്വന്തമാക്കുമെന്ന് ആരാധകർ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ