ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: പ്രത്യേക അഭ്യര്‍ത്ഥനയുമായി കെഎല്‍ രാഹുല്‍, നിരസിച്ച് അജിത് അഗാര്‍ക്കര്‍

ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ അഭ്യര്‍ത്ഥന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നിരസിച്ചു. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ കണ്ട് സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കറാണ് തീരുമാനം എടുത്തത്. കാരണം ഇന്ത്യയുടെ ഏകദിന സെറ്റപ്പില്‍ രാഹുലിനെ ഒരു സുപ്രധാന കളിക്കാരനായിട്ടാണ് കാണുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ കഠിനമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ഏകദിന ഫോര്‍മാറ്റിലെ മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറും ഇടവേള ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് ഏകദിനത്തില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ടെങ്കിലും, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള കോമ്പിനേഷനുകള്‍ അന്തിമമാക്കാന്‍ പരിമിതമായ സമയം മാത്രമാണ് അശേഷിക്കുന്നതിനാല്‍, സെലക്ടര്‍മാര്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന് അറിയിച്ചു.

തുടക്കത്തില്‍, അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി, രാഹുലിന് വൈറ്റ്-ബോള്‍ പരമ്പരയില്‍ നിന്ന് പൂര്‍ണ്ണമായ ഇടവേള നല്‍കാന്‍ തല്‍പരരായിരുന്നു. എന്നിരുന്നാലും, ഏകദിനത്തില്‍ രാഹുലിന്റെ മാച്ച് പ്രാക്ടീസ് നിര്‍ണായകമാണെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു. പ്രത്യേകിച്ചും 2024 ഓഗസ്റ്റ് മുതല്‍ ഇന്ത്യ ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതിനാല്‍.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഫെബ്രുവരി 6 ന് ആരംഭിക്കും.ല മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്.

Latest Stories

ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

'യുവിക്ക് ശേഷം ഇങ്ങനൊരു താരത്തെ കണ്ടിട്ടില്ല'; സഞ്ജുവിനെ യുവരാജ് സിംഗിനോട് ഉപമിച്ച് മഞ്ജരേക്കര്‍

'ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ' എന്നായിരുന്നു ആ ഫോട്ടോകളെ കുറിച്ചുള്ള മമ്മൂക്കയുടെ മറുപടി: ആസിഫ് അലി

2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ആകുമോ 'രേഖാചിത്രം'?

യുപിയില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്നുവീണു; 20 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

'കെട്ടിടം പണിതീര്‍ന്നിട്ട് പോരേ ഫര്‍ണീച്ചര്‍ വാങ്ങല്‍'; കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനമോഹ ചര്‍ച്ചകളെ പരിഹസിച്ച് ശശി തരൂര്‍

എറണാകുളം- അങ്കമാലി അതിരൂപത, ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കും; ജോസഫ് പ്ലാംപാനി ചുമതലയേല്‍ക്കുമെന്ന് സൂചന

'നാളെ അയാള്‍ക്ക് ഇരട്ട സെഞ്ച്വറി നേടാനാകും, അവന്‍ അത്രയും നല്ല കളിക്കാരനാണ്'; ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍

മെറ്റ ഫാക്ട് ചെക്കിങ് പ്രോഗ്രാം വിവാദം; മെറ്റയുടെ നയംമാറ്റം ലജ്ജാകരം, സത്യം പറയുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ജോ ബൈഡന്‍

'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി