സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ശിഖര്‍ ധവാനാണ് നായകന്‍. വിന്‍ഡീസ് പരമ്പരയ്ക്ക് പിന്നാലെ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലും മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംനിലനിര്‍ത്തി. അതേസമയം രാഹുല്‍ ത്രിപാഠിയും ആദ്യമായി ഏകദിന സ്‌ക്വാഡിലേക്ക് എത്തി.
അയര്‍ലന്‍ഡ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിക്കാതിരുന്ന താരമാണ് രാഹുല്‍ ത്രിപാഠി. ആ അവസ്ഥയിലാണ് താരത്തിന് ഏകദിന സ്‌ക്വാഡിലേക്ക് വിളിയെത്തിയിരിക്കുന്നത്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത താരത്തിന് ഉടനടി ഇന്ത്യന്‍ കുപ്പായത്തില്‍ അവസരം നല്‍കണമെന്ന വാദം ശക്തമാണ്.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് കളിച്ചില്ലെങ്കിലും 31കാരനായ രാഹുല്‍ ത്രിപാഠിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 14 മത്സരങ്ങളില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറിയോടെ 37.55 ശരാശരിയില്‍ 413 റണ്‍സാണ് ത്രിപാഠി അടിച്ചുകൂട്ടിയത്. 158.24 പ്രഹരശേഷിയിലായിരുന്നു ത്രിപാഠിയുടെ റണ്‍വേട്ട. 76 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, അവേഷ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
ഓഗസ്റ്റ് 18 മുതല്‍ ഹരാരെയിലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.